രാവിലെ ഉറക്കമുണര്‍ന്നയുടനെ ഈ കാര്യങ്ങള്‍ ചെയ്യരുത്

0

ചിട്ടയായ ജീവിതചര്യകളാണ്‌ ആരോഗ്യത്തിന്റെ അടിസ്‌ഥാനം. നല്ല ഉറക്കം ലഭിക്കുക എന്നത് മറ്റൊരു നല്ല ദിവസത്തിന്‍റെ തുടക്കമാണ്. എന്നാൽ രാവിലെ ഉറക്കമുണര്‍ന്നയുടനെ ചില കാര്യങ്ങൾ ചെയ്യുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യമെന്നാണ് പറയുന്നത്.

രാവിലെ എഴുന്നേല്‍ക്കുന്നതിനും രാത്രി കിടക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുള്‍പ്പെടെ കൃത്യമായ സമയം പാലിക്കാന്‍ ശ്രമിക്കുക. പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. അത്‌ ഒഴിവാക്കികൊണ്ട്‌ ദിവസം എന്തുകഴിച്ചാലും ആ ഗുണം ശരീരത്തിന്‌ ലഭിക്കില്ല.

ഒരിക്കലും എഴുന്നേറ്റ ഉടനെ കാപ്പി അല്ലെങ്കിൽ ചായ കുടിയ്ക്കരുത്. രാവിലെ 8 മണിക്കും 9 നും ഇടയില്‍ നിങ്ങളുടെ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നു. അതിനാൽ കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയുന്ന സമയമായ 9.30 ശേഷം നിങ്ങള്‍ കാപ്പി കുടിക്കാൻ ശ്രെമിക്കുക.

രാവിലെ ഉണര്‍ന്നാല്‍ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. കഴിഞ്ഞ ദിവസം പൂര്‍ത്തിയാകാത്ത ജോലികളെക്കുറിച്ച് പിന്നീട് ചിന്തിക്കാം. പുതിയ പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ആ ദിവസത്തിന് ഉന്മേഷം നല്‍കും. രാവിലെ ഉറക്കമുണര്‍ന്നയുടനെ ചെയ്യാൻ പാടില്ലാത്ത മറ്റു ചില കാര്യങ്ങളെക്കുറിച്ചു വീഡിയോയിലൂടെ വിശദമായി അറിയാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.