ജയയും,കുമാരിയും, ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും ഇന്ന് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക്; ഇത് പെൺ ശക്തിയുടെ തേരോട്ടം… | Mollywood Movies Today Release News Malayalam

Mollywood Movies Today Release News Malayalam : സ്ത്രീ കഥാപാത്രങ്ങൾ ടൈറ്റിൽ റോളിൽ എത്തുന്ന മൂന്ന് സിനിമകൾ ആണ് ഈ ആഴ്ചയെ വ്യത്യസ്തമാക്കുന്ന തീയേറ്റർ കാഴ്ചകൾ. ജയ ജയ ജയ ഹേ, കുമാരി, ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ എന്നിവയാണ് ചിത്രങ്ങൾ. ഐശ്വര്യ ലക്ഷ്മി, ദർശന രാജേന്ദ്രൻ, ആൻ അഗസ്റ്റിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുത്. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എ൬ിവ൪കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രമാണ് ജയ ജയ ജയ ഹേ.

നവാഗതനായ വിപിൻ ദാസാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂപ്പർ ഡ്യൂപ്പർ ഫിലിംസിൻ്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ആണ്. അങ്കിത് മേനോൻ സംഗീതം നൽകിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ബബ്ലു അജു ആണ്. ചിത്രസംയോജനം ചെയ്തിരിക്കുന്നത് ജോൺ കുട്ടി. ട്രെയിലറും പാട്ടുകളും ഓൺലൈൻ മാധ്യമങ്ങളിൽ നേടിയ സ്വീകാര്യത ചിത്രത്തിനും പ്രതീക്ഷിക്കുന്നതായി അണിയറ പ്രവർത്തകർ പറയുന്നു.

ഐതിഹ്യമാലയെ മുൻനിർത്തി കഥ പറയുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിർമൽ സഹദേവാണ്. സുപ്രിയ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് വിതരണത്തിന് എത്തിക്കുന്നത്

വിഖ്യാത എഴുത്തുകാരൻ എം മുകുന്ദൻ്റേ തിരക്കഥയിൽ പിറവി എടുത്ത ചിത്രമാണ് ഓട്ടോറിക്ഷക്കാരൻ്റേ ഭാര്യ. ആൻ അഗസ്റ്റിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇടവേളയ്ക്ക് ശേഷം ആൻ അഗസ്റ്റിൻ വെള്ളിത്തിരയിൽ സജീവമാവുകയാണ് ചിത്രത്തിലൂടെ. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്,ബേബി അലൈന, ഫിദൽ എന്നിവർ അഭിനയിക്കുന്നു. നവാഗതനായ ഹരികുമാർ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർ്വഹിച്ചിരിക്കുന്നത്.