ആ വരവ് മാത്രമല്ല ആ ഷർട്ടും മാസ്. മോഹൻലാലിന്റെ ഷർട്ടിന്റെ വില കണ്ടെത്തി ആരാധകർ!!!

പ്രേക്ഷകരുടെ പ്രിയ താരം മോഹൻലാലിന്റെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദൃശ്യം 2 വിന്റെ ലോക്കേഷനിൽ കാറിൽ വന്നിറങ്ങുന്ന മോഹൻലാലിന്റെ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

ആ വീഡിയോയിൽ ഇട്ട ഷർട്ടിനെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നത്. 15 സെക്കന്റുള്ള വീഡിയോയിൽ അദ്ദേഹം ധരിച്ച വെള്ള ഷർട്ടാണിപ്പോൾ ആരാധകരുടെ കണ്ണിൽ ഉടക്കിയിട്ടുള്ളത്. അതിന്റെ ബ്രാന്റും ഷർട്ടിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സജ്ജീവമാണ്.

പോൾ ആന്റ് ഷാർക്കിന്റെ ഷർട്ടാണ് താരം ധരിച്ചിട്ടുള്ളത്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാന്റാണത്. ഈ ഷർട്ടിന് 18000 മുതൽ 20,000 രൂപ വരെ വിലയുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. താരങ്ങളുടെ ഇത്തരം ചിത്രങ്ങൾക്കും വീഡിയോകൾക്കും സാമൂഹ്യമാധ്യമങ്ങളിൽ വൻ സ്വീകരണമാണുള്ളത്.

നേരത്തെ മമ്മൂട്ടി തന്റെ വർക്കൗട്ട് ചിത്രം പുറത്ത് വിട്ടപ്പോൾ അതിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണിനെ പറ്റി ചർച്ചകൾ സോഷ്യൽമീഡിയയിൽ സജ്ജീവമായിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ എൻട്രി വീഡിയോയ്‌ക്കൊപ്പം അദ്ദേഹം ധരിച്ച ഷർട്ടിനും ആരാധകർ ഏറി വരുകയാണ്.