
കർഷകനല്ലെ മേഡം കള പറിക്കാൻ ഇറങ്ങിയതാ.!? മേട മാസ വിളവെടുക്കാൻ തലയിൽ കെട്ടുമായി ലാലേട്ടൻ; താരരാജാവ് ഇത്ര സിമ്പിളോ എന്ന് ആരാധകർ.!! | Mohanlal Organic Farm Video Malayalam
Mohanlal Organic Farm Video Malayalam : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ട് കാലമായി സിനിമ ലോകത്തെ സജീവസാന്നിധ്യമാണ് ഇദ്ദേഹം. താര രാജാവ് എന്നാണ് മോഹൻലാലിനെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. ഇദ്ദേഹത്തിന്റെതായി ഇറങ്ങുന്ന ഓരോ പുതിയ ചിത്രങ്ങൾക്കായും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.
പുതുതായി മോഹൻലാലിന്റെതായി ജനങ്ങൾ കാത്തിരിക്കുന്ന ചിത്രമാണ് മലയ്ക്കോട്ടെ വാലിഭൻ. മോഹൻലാൽ ഏത് വേഷത്തിലാണ് ഈ ചിത്രത്തിൽ കാണികളെ അമ്പരപ്പിക്കാൻ എത്തുന്നത് എന്ന് കണ്ടുതന്നെ അറിയണം. തന്മയത്വമുള്ള കഥാപാത്രങ്ങളെയാണ് ലാലേട്ടന് എന്നും ഇഷ്ടം. നിലവിൽ ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകനാണ് ഇദ്ദേഹം. ഇപ്പോൾ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോ അതിന്റെ അഞ്ചാം സീസണിൽ എത്തി നിൽക്കുകയാണ്. ബിഗ് ബോസിലുള്ള താരങ്ങൾക്ക് പല കുക്കിംഗ് ടിപ്സുകളും ഇദ്ദേഹം പറഞ്ഞു നൽകാറുണ്ട്.

സിനിമ എന്നപോലെതന്നെ അദ്ദേഹത്തിന് ഇഷ്ടമുള്ള ഒരു ഹോബിയാണ് കുക്കിങ്. ലാലേട്ടൻ പങ്കുവെക്കുന്ന പല റെസിപ്പികളും വൈറലായി മാറാറുണ്ട്. അതുപോലെതന്നെ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട മറ്റൊരു പ്രധാന ഹോബിയാണ് കൃഷി. സ്വന്തം വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും തന്റെ വീട്ടുവളപ്പിൽ തന്നെയാണ് അദ്ദേഹം കൃഷി ചെയ്യാറുള്ളത്. ഇപ്പോഴിതാ ജൈവ പച്ചക്കറിയുടെ മേന്മ വിളിച്ചോതുന്ന ഒരു വീഡിയോയിൽ ആണ് അദ്ദേഹം പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്.
തന്റെ വീട്ടിലേക്ക് ആവശ്യമായ പാവയ്ക്ക, പടവലം, തക്കാളി, വെണ്ടയ്ക്ക,മത്തങ്ങ,ചൊരങ്ങാ തുടങ്ങി നിരവധി പച്ചക്കറികളാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. നാളുകൾക്ക് മുൻപിറങ്ങിയ വീഡിയോയാണ് ഇതെങ്കിലും ഇപ്പോൾ ഈ വീഡിയോ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ്. വീഡിയോയിൽ പച്ചക്കറി കൃഷി അദ്ദേഹം പരിപാലിക്കുന്നതും, ചെടികൾ നടുന്നതും, വെള്ളം നനച്ചു കൊടുക്കുന്നതും എല്ലാം വളരെ മനോഹരമായി കാണിക്കുന്നു. ലാലേട്ടന്റെ കൃഷിരീതികൾ മറ്റുള്ളവരും അനുകരിക്കേണ്ടത് തന്നെയാണ് എന്നാണ് ഈ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.