അണ്ടർകവർ ഏജന്റ് റാം മോഹനെ തേടിയിറങ്ങുന്ന റോ!! മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ‘റാം’ ഒന്നാം ഭാഗത്തിന്റെ പ്ലോട്ട് പുറത്ത്… | Mohanlal Movie Ram Plot Details Out Malayalam

Mohanlal Movie Ram Plot Details Out Malayalam : മോഹൻലാലിനെ നായകനാക്കി ജിതു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാം’. ദൃശ്യം സീരീസ്, 12ത് മാൻ എന്നിവക്ക് ശേഷം ജിത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുമ്പോൾ, വലിയ പ്രതീക്ഷകളാണ് റാം എന്ന ചിത്രത്തിന്മേൽ പ്രേക്ഷകർ അർപ്പിക്കുന്നത്. നേരത്തെ മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് റാം എങ്കിലും, ചിത്രത്തിന്റെ കഥാപാത്രവും അവതരണവും വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞതാണ്.

ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായി ആണ് റാം ഒരുങ്ങുന്നത്. ജിത്തു ജോസഫ് തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഒരുക്കങ്ങൾ 2020-ൽ തുടങ്ങിയതാണെങ്കിലും, പിന്നീട് കോവിഡ് ലോക്ക് ഡൗൺ മൂലം ചിത്രീകരണം നീട്ടിവെക്കുകയായിരുന്നു. രമേശ് പി പിള്ള, സുധൻ സുന്ദരം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്, ലണ്ടൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ആണ് പുരോഗമിക്കുന്നത്. ഇപ്പോൾ റാമിന്റെ പ്ലോട്ട് എന്ന തരത്തിൽ ഇന്റർനെറ്റ് ലോകത്ത് ഒരു സ്ക്രീൻഷോട്ട് വൈറൽ ആയിരിക്കുകയാണ്.

റാം എന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആയിരിക്കും ഒരുക്കുക എന്ന് ജിത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലെ ആദ്യഭാഗത്തിന്റെ പ്ലോട്ട് ആണെന്ന തരത്തിലാണ് ഇപ്പോൾ ഒരു സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. ചിത്രത്തിൽ ഒരു റോ ഓഫീസർ ആയ റാം മോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചില സംശയം ജനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്ത് അപ്രത്യക്ഷനായ റാം മോഹനെ കണ്ടെത്താൻ റോ നടത്തുന്ന ശ്രമങ്ങളെയാണ് സിനിമ കേന്ദ്രീകരിക്കുന്നത്.

ഒരു രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ‘ബെയ്ൽ’ എന്ന ഭീകര സംഘടനയെ നേരിടാൻ സൈന്യത്തിന് റാം മോഹന്റെ മാനസികവും ശാരീരികവുമായ കഴിവുകൾ ആവശ്യമാണ്. ഇതിന് വേണ്ടിയാണ് റോ, റാം മോഹനനെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഇതാണ് ഇന്റർനെറ്റ് ലോകത്ത് പ്രചരിക്കുന്ന പ്ലോട്ട്. എന്നാൽ, ഇതിന് ഷാരൂഖ് ഖാൻ നായകനായി എത്തി ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പത്താന്റെ പ്ലോട്ടുമായി വലിയ സാദൃശ്യമുണ്ട് എന്ന് ചിലർ അഭിപ്രായപ്പെട്ടു.

Rate this post