വര്‍ക്കൗട്ട് എന്നൊക്കെ പറഞ്ഞാൽ ദേ ദിതാണ്; പ്രായത്തിന്റെ അറുപതുകളിലും വര്‍ക്കൗട്ടിൽ ലാലേട്ടനെ വെല്ലാൻ ആരും ഇല്ല… | Mohanlal Morning Workout

Mohanlal Morning Workout : മലയാള സിനിമാ ലോകത്തിന്റെ നെടും തൂണുകളിലൊന്നായി മലയാളികൾ കരുതപ്പെടുന്ന ഇതിഹാസ താരമാണല്ലോ പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ. ” മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ” നിന്നും തുടങ്ങി മലയാള സിനിമക്ക് ഒട്ടേറെ റെക്കോർഡുകളും ഹിറ്റുകളും സമ്മാനിച്ചു കൊണ്ട് ഇന്നും നമ്മെ വിസ്മയിപ്പിക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.

ഓൺ സ്ക്രീനിൽ എന്ന പോലെതന്നെ ഓഫ് സ്ക്രീനിലും എപ്പോഴും തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ താരവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും മറ്റും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. അഭിനയം പോലെ തന്നെ താരത്തിന്റെ പല മേക്കോവറുകളും വർക്കൗട്ട് വീഡിയോകളും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്.

എന്നാൽ ഇപ്പോഴിതാ, ഇത്തരത്തിൽ ഒരു ജിം വർക്ക് ഔട്ടിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കറുപ്പു നിറത്തിലുള്ള ടീഷർട്ടും വെള്ള നിറത്തിലുള്ള ഷോർട്ട്സും ധരിച്ചുകൊണ്ട് അതികഠിനമായ ചെസ്റ്റ് വർക്ക് ഔട്ട് ചെയ്യുന്ന ഈ ഒരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ ആരാധക ഗ്രൂപ്പുകൾക്കിടയിൽ പ്രചരിക്കുകയും ചെയ്തു. ദുബായിൽ നിന്നുള്ള തങ്ങളുടെ പ്രിയ താരത്തിന്റെ ഈ ഒരു ലേറ്റസ്റ്റ് വർക്ക്ഔട്ട് ദൃശ്യങ്ങൾ വൈറലായി മാറിയതോടെ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ഈയൊരു ഡെഡിക്കേഷനെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണങ്ങളുമായി എത്തുന്നത്.

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 12ത് മാൻ എന്ന ചിത്രത്തിനു ശേഷം മറ്റു വമ്പൻ പ്രോജക്ടുകളുടെ തിരക്കിലാണ് താരമിപ്പോൾ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എമ്പുരാൻ, ജിത്തു ജോസഫിന്റെ തന്നെ ദൃശ്യം 3 മോഹൻലാൽ സംവിധായക വേഷണിയുന്ന ബറോസ് എന്നീ ചിത്രങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ…