തിയേറ്റർ റിലീസിന് ഒരു മാസം പിന്നിടുമ്പോൾ തന്നെ ഒ ടി ടി യിൽ; മോഹൻലാലിൻറെ മോൺസ്റ്റർ സിനിമ ഇനി ഒ ടി ടി യിൽ കാണാം… | Mohanlal Monster Movie O T T Release Details Malayalam
Mohanlal Monster Movie O T T Release Details Malayalam : സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഒടിടി പ്രദർശനത്തിനൊരുങ്ങുന്നു.ഹിറ്റ് മേക്കർ വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇവർ ഒന്നിച്ച ചിത്രത്തെ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ വരവേൽക്കുകയായിരുന്നു.ഡിസ്നി പ്ലസ് ഹോട്ട് ഹോട് സ്റ്റാറിൽ ഡിസംബർ 2 ഇനായിരിക്കും ചിത്രം സ്ട്രീം ചെയ്യുക.
ഒക്ടോബർ 21ന് തിയേറ്ററിലെത്തിയ ചിത്രമാണ് മോൺസ്റ്റർ.തിയേറ്ററിലെത്തി ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടി പ്രഖ്യാപനം.ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ മോൺസ്റ്ററിൽ അവതരിപ്പിച്ചത്. ഹണി റോസ് നായിക കഥാപാത്രമായെത്തിയ ചിത്രത്തിൽ സിദ്ദിഖ്, ലക്ഷ്മി മഞ്ചു, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്.മോഹൻലാലിൻറെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രവുമായിരിക്കും ലക്കി സിംഗ് എന്നാണ് ആരാധകർ പറയുന്നത്.

നിരവധി സസ്പെൻസും ദുരൂഹതകളും കോർത്തിണക്കിയ ചിത്രം ക്രൈം ത്രില്ലർ വിഭാഗത്തിൽ ശ്രദ്ധ നേടിയിരുന്നു.ഹരി നാരായണൻ്റെ വരികൾക്ക് ദീപക് ദേവ് ഈണം പകർന്ന ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക പ്രീതി നേടിയിരുന്നു. സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ കലാസംവിധാനം-ഷാജി നടുവിലാണ് നിർവഹിച്ചത്.
മേക്കപ്പ്-ജിതേഷ് ചൊയ്യ. വസ്ത്രാലങ്കാരം-സുജിത് സുധാകരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടേർസ്-രാജേഷ് ആർ.കൃഷ്ണൻ,സിറാജുല്ല. ഫിനാൻസ് കൺട്രോളർ-മനോഹരൻ.കെ.പയ്യന്നൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-നന്ദു പൊതുവാൾ, സജി.സി.ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ. നിശ്ചല ഛായാഗ്രഹണം-ബെന്നറ്റ്. പി.ആര്.ഒ-വാഴൂർ ജോസ് തുടങ്ങിയവരാണ്.’എലോൺ’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന അടുത്ത മോഹൻലാൽ ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ ആയിരുന്നു ഈ കൂട്ട്കെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.