നീ “ചെകുത്താൻ” വേദമോതുന്നത് കേട്ടിട്ടുണ്ടോ.!? എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവാണെന്ന്.!! | Mohanlal Latest Look Viral

Mohanlal Latest Look Viral : മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താര രാജാവാണ് നടൻ മോഹൻലാൽ. ലാലേട്ടൻ എന്ന ഓമനപ്പേരോടെ മലയാളികളുടെ വല്യേട്ടനായി മാറിയ താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ പ്രേക്ഷകർ ഏറെ ആകാംക്ഷ കാട്ടാറുണ്ട്. ഇപ്പോഴിതാ സംവിധായകൻ അനീഷ് ഉപാസന പകർത്തിയ ലാലേട്ടന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വെള്ള ഷർട്ടും കറുത്ത പാൻസും ഒട്ടും ഒരു വെള്ള ക്യാപ്പും അണിഞ്ഞ് സൂപ്പർ കൂൾ ലുക്കിൽ ചിരിക്കുന്ന ലാലേട്ടന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. “നീ ചെകുത്താൻ വേദമോതുന്നത് കേട്ടിട്ടുണ്ടോ.. ? ഇസീക്കയിൽ 25:17 പഴയ നിയമം കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരത കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീതിമാനെ കര കയറ്റുന്നവർ അനുഗ്രഹീതരാകുന്നു.

കാരണം അവൻ സത്യമായും അവൻ്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ എൻ്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശനിപാതം പോലെ ഞാൻ പ്രഹരമേല്പിക്കും എൻ്റെ പകയിൽ നീറിയോടുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവാണെന്ന്…

ഒരേ ഒരു രാജാവ്” എന്നാണ് ചിത്രത്തിന് താഴെ അനീഷ് കുറിച്ചത്. ചിത്രത്തിന് താഴെ ‘ആ പഴയ ചിരി’, ‘ഒരേ ഒരു രാജാവ്, എന്നിങ്ങനെ നിരവധി കമൻസുമായി ആരാധകരും എത്തി. നന്ദകിഷോർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വൃഷ്ഭ’ ൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് അടുത്ത വർഷം റിലീസിന് എത്തുക.

Rate this post