മുന്തിരി തോപ്പ് കിട്ടിയില്ല!! ചെറി തോട്ടത്തില്‍ പ്രണയം നിറച്ച് സുചിത്രയും ലാലേട്ടനും; ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം ഒരു ജപ്പാൻ യാത്ര… | Mohanlal Japan Tip With Wife Malayalam

Mohanlal Japan Tip With Wife Malayalam : മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ. നടന വിസ്മയം മോഹൻലാൽ എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. ഏതൊരു വേഷത്തെയും അതിന്റെ കൃത്യമായ രീതിയിൽ ജനങ്ങൾക്ക് മുൻപിൽ എത്തിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകർക്ക് മോഹൻലാൽ ഇത്രയധികം പ്രിയപ്പെട്ടവനായി മാറാനുള്ള കാരണം. നായക വേഷമോ വില്ലൻ വേഷമോ ഏതുമാകട്ടെ കൃത്യമായ രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലാലേട്ടനറിയാം.

സിനിമ മേഖലയിൽ സജീവമാണ് എന്നതുപോലെ തന്നെയാണ് സോഷ്യൽ മീഡിയയിലും സജീവമാണ് താരം. താരത്തിന്റേതായി നിരവധി സിനിമകളാണ് റിലീസിനായി ഒരുങ്ങുന്നത്. സിനിമ മേഖലയിൽ മോഹൻലാലിന്റെ വലിയ ഒരു തിരിച്ചുവരവാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഇപ്പോൾ ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകൻ കൂടിയാണ് മോഹൻലാൽ. താരത്തിന്റെ പുത്തൻ വിശേഷങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം ചെറിയ ഒരു ഇടവേള എടുത്ത് ജപ്പാനിലേക്ക് യാത്ര ചെയ്തിരിക്കുകയാണ് പ്രിയ നടൻ. മലയ്ക്കോട്ടെ വാലിബൻ എന്ന പുത്തൻ ചിത്രത്തിന്റെ പൂർത്തീകരണ ശേഷമാണ് താരത്തിന്റെ ഈ യാത്ര. ഇപ്പോഴിതാ ജപ്പാനിൽ നിന്നുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭാര്യ സുചിത്രയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രമാണിത്.

ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകൾ ആണ് ചിത്രത്തിനു താഴെ അടിക്കുറിപ്പായി മോഹൻലാൽ കുറിച്ചത്.ജപ്പാനിലെ ഹിരോഷിമ പാർക്കിൽ നിന്നും പകർത്തിയ ചിത്രമാണിത്. ജപ്പാനിലെ ഏറ്റവും നല്ല സീസൺ ആണ് ഇപ്പോൾ. ഇവിടെ പൂത്തിട്ടുള്ള ഈ ചെറി ബ്ലോസം കാണാനായി ലക്ഷക്കണക്കിന് ആളുകളാണ് ജപ്പാനിലേക്ക് ഒഴുകിയെത്തുന്നത്. പിങ്ക് നിറത്തിലുള്ള ഈ പൂക്കൾ കാണാൻ വളരെയധികം മനോഹരമാണ്.

Rate this post