ലാലേട്ടനൊപ്പം പുതപ്പിനടിയിൽ പുതച്ചു മൂടി കിടക്കുന്ന പൂച്ച കുട്ടൻ!! ഏട്ടന്റെ കുടുംബം പൂർണമാകുന്നത് പത്തോളം വളർത്തു മൃഗങ്ങൾക്ക്‌ ഒപ്പം!! വൈറലായി മോഹൻലാൽ കുടുംബ ചിത്രം… | Mohanlal Family Photo Include His Pets Too Malayalam

Mohanlal Family Photo Include His Pets Too Malayalam : “മോഹൻലാൽ ഒരു ആവാസവ്യൂഹം” കുടുംബത്തോടൊപ്പം പത്തോളം വരുന്ന വളർത്തു മൃഗങ്ങളുമായി മോഹൻലാൽ; ക്യാരിക്കേച്ചർ ഏറ്റെടുത്ത് ആരാധകർ പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു വരച്ച മോഹൻലാലിൻറെ ഫാമിലി ക്യാരിക്കേച്ചറും അതിനെ അധികരിച്ച് താരം പങ്കുവെച്ച മോഹൻലാൽ ഒരു ആവാസവ്യൂഹം എന്ന വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. മോഹൻലാലും കുടുംബവും ചേർന്നിരിക്കുന്ന ചിത്രത്തോടൊപ്പം അവരുടെ വീട്ടിലെ പത്തോളം വളർത്തുമൃഗങ്ങളും ചേരുന്ന ആരെയും ആകർഷിക്കുന്ന അത്യന്ത കൗതുകകരമായ ഒരു പെയിൻറിംഗ് ആണ് സുരേഷ് ബാബു വരച്ചിരിക്കുന്നത്.

താൻ വരച്ച മോഹൻലാലിൻറെ കാരിക്കേച്ചറുകൾ എല്ലാം ചേർത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാൻ ഒരുങ്ങുകയാണ് സുരേഷ് ബാബു. അതിനു മുന്നോടിയായാണ് ഇപ്പോൾ ലാലേട്ടന് കുടുംബചിത്രവും വളർത്തുമൃഗങ്ങളെയും സുരേഷ് ബാബു വരച്ചിരിക്കുന്നത്. ‘സുരേഷ് ബാബുവിന് ഒരുപാട് നന്ദി. എനിക്കുവേണ്ടി 100 ഒന്നുമല്ല, അതിൽ കൂടുതൽ ചിത്രങ്ങൾ ഇതിനോടകം വരച്ചുകഴിഞ്ഞു. ഇത് സുരേഷ് ബാബു വരച്ച ഏറ്റവും പുതിയ ചിത്രമാണ്. എൻറെ കുടുംബവും പിന്നെ എൻറെ വളർത്തുമൃഗങ്ങളും. ഇതിൽ ഒരാൾ കൂടി വരാനുണ്ട്. ഒരു പൂച്ച. അത് സുരേഷ് ബാബു വരച്ചു തരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അന്ന് സുരേഷ് വീട്ടിൽ വന്നപ്പോൾ അവൻ ഇല്ലായിരുന്നു’. എന്ന് ലാലേട്ടൻ പറഞ്ഞു തുടങ്ങുന്ന വീഡിയോയ്ക്ക് പിന്നിലായി കാരി കേച്ചർ നിറഞ്ഞ് നിൽക്കുന്നു. പിന്നീട് വരുന്നത് സുരേഷ് ബാബുവിന്റെ ശബ്ദമാണ്. പെയിൻറിംഗ് രചനാ വഴികളും മോഹൻലാൽ എന്ന മഹാനടനുമായുള്ള ദീർഘകാലത്തെ സൗഹൃദത്തിൻറെ ഓർമ്മയുമൊക്കെ സുരേഷ് ബാബു പങ്കുവെക്കുന്നു.വീഡിയോ ജനത മോഷൻ പിക്ചർസ് ആണ് നിർമ്മിച്ചിരിക്കുന്നത്.

മൃഗങ്ങളോടുള്ള മോഹൻലാലിന്റെ സ്നേഹത്തെക്കുറിച്ചും സുരേഷ് ബാബു വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. വാഷ്ബേസൽ ഒരു ഉറുമ്പ് വീണാൽ അതെടുത്തു മാറ്റിയശേഷം മാത്രം ടാപ്പ് തുറക്കുന്ന ലാലിനെയാണ് താൻ കണ്ടിരിക്കുന്നത് എന്ന് സുരേഷ് ബാബു പറയുന്നു. ഒരിക്കൽ കൊച്ചിയിൽ ഒരു പുതിയ ഫ്ലാറ്റ് വാങ്ങിയപ്പോൾ തൻറെ ഒരു ചിത്രം വരയ്ക്കുവാനായി മോഹൻലാൽ തന്നെ അവിടേക്ക് ക്ഷണിച്ച് എന്നും ഇതിനുമുമ്പ് താൻ ചിത്രം വരച്ചിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അത് മൂന്നാല് വർഷം മുമ്പല്ലേ എന്ന് പറഞ്ഞു തുടങ്ങുന്ന ലാലേട്ടൻ വാക്കുകളും സുരേഷ് ബാബു വീഡിയോയിൽ നിന്ന് ഓർത്തെടുക്കുന്നു. ഒപ്പം ഫ്ലാറ്റിൽ എത്തിയപ്പോൾ കണ്ട കൗതുകകരമായ നിമിഷങ്ങളും സുരേഷ് ബാബുവിന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു.

മോഹൻലാലിനൊപ്പം പുതപ്പിനടിയിൽ പുതച്ചു മൂടി കിടക്കുന്ന ഒരു പൂച്ചക്കുട്ടനെയും തൊട്ടരികയിലായി അല്പം നീരസത്തോടെ തന്നെ നോക്കി ലാലേട്ടന്റെ മുഖത്തോട് മുഖമടിപ്പിച്ച് കയറിച്ചെന്ന മറ്റൊരു പൂച്ച കുഞ്ഞിനെയും ആണ് സുരേഷ് ബാബു അന്നവിടെ കണ്ടത് കാടു കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന മോഹൻലാലിനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിലെ സഹജീവി സ്നേഹത്തെപ്പറ്റി എവിടെയും ചർച്ചയായിട്ടില്ലെന്നും അല്പം നീരസത്തോടെ എങ്കിലും സുരേഷ് ബാബു പറഞ്ഞുവെക്കുന്നു. താൻ പബ്ലിഷ് ചെയ്യാൻ പോകുന്ന ബുക്കിനായി ഇനി നാല് ചിത്രങ്ങൾ കൂടി വരയ്ക്കണം എന്നാണ് സുരേഷ് ബാബു പറയുന്നത്. ഇതിനോടകം ലാലേട്ടന്റെ വരച്ച ചിത്രങ്ങളൊക്കെ വീഡിയോയിൽ കാണിക്കുന്നുമുണ്ട്. ഇനി വരയ്ക്കാനുള്ള നാല് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ലാലേട്ടന്റെ പ്രിയ ആരാധകർ.

Rate this post