
ലാലേട്ടന്റെ ഗംഭീര പിറന്നാൾ സർപ്രൈസ്.!! റോക്കി ഭായ് തീമിൽ ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്; ഏട്ടന്റെ വീട്ടിൽ നടക്കുന്ന പിറന്നാൾ ആഘോഷം കണ്ടോ!? | Mohanlal And Suchitra Surprises On Friends Son Birthday Celebration
Mohanlal And Suchitra Surprises On Friends Son Birthday Celebration : കുട്ടി ആരാധകന്റെ പിറന്നാൾ ആഘോഷമാക്കി താരാ രാജവ് മോഹൻ ലാൽ. ബ്രോ ഡാഡി എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെ മനോഹരമായി അഭിനയിച്ച കുട്ടി താരം ഷഹ്റാൻ സമീറിന്റെ പിറന്നാൾ മോഹൻലാലും സുചിത്രയും ചേർന്ന് ആഘോഷമാക്കിയതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പിറന്നാൾ കേക്ക് മുറിച്ച് മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും നൽക്കുമ്പോൾ പിറന്നാൾ കുട്ടിയെ ചേർത്തുനിർത്തി നെറുകയിൽ മുത്തം നൽകുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ.
ഷഹ്റാനോടൊപ്പം പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിന്റെ ക്യൂട്ട് വീഡിയോ ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർക്കായി പങ്കുവച്ചത്. വീഡിയോ ക്ഷണ നേരം കൊണ്ടു തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ലാലേട്ടന്റെയും കുട്ടി ആരാധകന്റെയും ക്യൂട്ട് വീഡിയോയ്ക്ക് നിരവധിയാണ് ആരാധകർ. മോഹൻലാലിന്റെ വീട്ടിൽ വച്ച് നടത്തിയ ഷഹ്റാന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

ബ്രോ ഡാഡി എന്ന സിനിമയിലെ മോഹൻലാലിനെ അതി മനോഹരമായി അനുകരിച്ചുകൊണ്ടുള്ള ഈ കൊച്ചു മിടുക്കന്റെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയായിൽ വൈറലായി മാറിയിരുന്നു. മോഹൻ ലാൽ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായും ഈ വീഡിയോ പങ്കുവെച്ചിരുന്നു. മോഹൻലാലിന്റെ മാനറിസങ്ങൾ അതുപോലെ അനുകരിച്ച ഷഹ്റാൻ വളന്നു വരുമ്പോൾ സിനിമ നടനാകുമെന്ന കാര്യത്തിൽ നൂറ് ശതമാനവും ഉറപ്പാണ്. യൂണിവേഴ്സ് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഷഹ്റാന്റെ പിതാവ് സമീർ.
മോഹൻലാലും വ്യവസായിയായ സമീർ ഹംസയും തമ്മിലുള്ള സൗഹൃദത്തിന്റെ ചിത്രങ്ങളും വീഡിയോയും പലപ്പോലും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താര ജാഡകളില്ലാതെ ഷഹ്റാനോടൊപ്പം സമീറിന്റെ പ്രിയ സുഹൃത്തായ മോഹൻലാലും പിറന്നാളാഘോഷത്തിന് ഉണ്ടെന്നുള്ളതാണ് ഈ വീഡിയോയെ കൂടുതൽ സുന്ദരമാക്കുന്നത്. എന്തായാലും വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.