ആ സംഭവത്തിന് ശേഷം തന്റെ തലയോട്ടി കാണും വിധത്തിൽ ആയി മുടി കൊഴിച്ചിൽ അതിൽ നിന്ന് മുക്തി നേടിയതിങ്ങനെ മിറ രാജ്പുത്ത് പറയുന്നു.!!!

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് മിറ രജ്പുത്തും ഭർത്താവ് ഷാഹിദ് കപൂറും. ഇവർ രണ്ടു പേരും പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സജ്ജീവമാണ് മീറ. തന്റെ ഇപ്പോഴത്തെ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്നെ ഏറെ വിഷമിപ്പിച്ച സംഭവമാണ് മീറ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്ക് വച്ചത്.

എല്ലാ പെൺകുട്ടികളേയും പോലെ താനും തന്റെ മുടിയെ ഇഷ്ടപ്പെട്ടിട്ടില്ലെന്നും അതിനാൽ അതിൽ പലപ്പോഴും പല തരം പരീക്ഷണങ്ങൾ നടത്തിയെന്നും മീറ പറയുന്നു. ഡെൽഹിയിൽ നിന്ന് മുംബൈയിൽ എത്തിയപ്പോൾ കാലാവസ്ഥ തന്നെ നന്നായി ബാധിച്ചിരുന്നു. ആദ്യത്തെ കുഞ്ഞുണ്ടായപ്പോൾ തന്റെ മുടിയുടെ വളർച്ച കണ്ട് താൻ സന്തോഷിച്ചു.

ഞാൻ ഇത്രയും കാലമായി ആഗ്രഹിച്ച തരത്തിലുള്ള മുടിയാണ് തനിക്ക് ലഭിച്ചതെന്നും മീറ പറയുന്നു. എന്നാൽ വൈകാതെ തന്നെ അത് സംഭവിച്ചു. തന്റെ മനോഹരമായ തലമുടി തനിക്ക് നഷ്ടമായെന്നും രണ്ടാമത്തെ കുഞ്ഞിനെ ഗർങം ധരിച്ചതുമ മുതൽ തലയോട്ടി കാണത്തക്ക വിധത്തിൽ തന്റെ മുടി കൊഴിയാൻ ആരംഭിച്ചു എന്നും അവർ പറഞ്ഞു..

കാലക്രമേണ സ്ഥിതി കൂടുതൽ വഷളായി വന്നു എന്നും എന്നാൽ സ്ഥിരമായി എണ്ണ തേച്ചും ഡയറ്റ് ഫോളോ ചെയ്തുമാണ് തനിക്ക് തന്റെ സ്വാഭാവിക മുടി ലഭിച്ചതെന്നും അവർ പറഞ്ഞു. 2016ലാണ് മീറ ഷാഹിദ് വിവാഹം നടന്നത്. ഇവർക്ക് മിഷ, സെയ്ൻ കപൂർ എന്നിങ്ങനെ രണ്ട് മക്കൾ ഉണ്ട്.