പ്രിയതമനൊപ്പം പിങ്ക് ലെഹങ്കയിൽ മിന്നി തിളങ്ങി ‘മിയ’ 😍😍 മനസമ്മത വീഡിയോ വൈറൽ.!!!

ബിഗ് സ്ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ‘മിയ ജോർജ് ‘. വ്യത്യസ്ഥമായ നിരവധി ഗെറ്റപ്പുകളിൽ എത്തി താരം എന്നും ആരാധകരെ ത്രസിപ്പിക്കാറുണ്ട്. ഇപ്പോഴിതാ പ്രിയ താരത്തിന്റെ മനസ്സമ്മത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്.

നടി മിയയുടെ മനസമ്മത വിഡിയോ പുറത്തിറങ്ങി. പള്ളിയിൽ വച്ചു നടന്ന ചടങ്ങിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കഴിഞ്ഞ ജൂൺ ആദ്യമായിരുന്നു മിയയുടെയും അശ്വിന്റെയും വിവാഹനിശ്ചയം. സെപ്റ്റമ്പറിൽ വിവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഴ്ചകളിലെല്ലാം മിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. പിങ്ക് ലെഹങ്കയിൽ തിളങ്ങിയാണ് മിയ എത്തിയത്. വെള്ള ഷിർട്ടിൽ നീല കോട്ടണിഞ്ഞാണ് അശ്വിൻ വന്നത്. വിപുലമായി ഫോട്ടോഷൂട്ടും നടത്തിയിരുന്നു. കൊച്ചി സ്വദേശിയാണ് അശ്വിൻ ഫിലിപ്പ്.

ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. കോവിഡ് പ്രശ്‌നങ്ങളുള്ളതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.