ജൈസണ് കേക്ക് മുറിച്ചു വായിൽ വച്ച് കൊടുക്കുന്ന ബേസിൽ; പുരസ്‌കാര നേട്ടം ആഘോഷമാക്കി മിന്നൽ മുരളി ടീം… | Minnal Murali Movie Award Celebration By Basil Joseph And Team Malayalam

Minnal Murali Movie Award Celebration By Basil Joseph And Team Malayalam : സിനിമാ ലോകത്തെ ഉറ്റ സുഹൃത്തുക്കളാണ് ടോവിനോ തോമസും ബേസിൽ ജോസഫും.നടനും സംവിധായകനുമൊക്കെയായി സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുകയാണ് ബേസിൽ ഇപ്പോൾ.പുതിയ പരീക്ഷണങ്ങൾ കൊണ്ടും ചിന്താ രീതികൾ കൊണ്ടും മലയാള സിനിമയിലെ പുതുയുഗത്തിന് തുടക്കമിട്ട സംവിധായകൻ കൂടിയാണ് ബേസിൽ .ഇപ്പോഴിതാ സിങ്കപ്പൂരിലെ ഏഷ്യൻ അക്കാദമി ക്രീയേറ്റീവ് അവാർഡ് നേടിയിരിക്കുകയാണ് ബേസിൽ.മലയാളത്തിൽ

ആദ്യമായിറങ്ങിയ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി യുടെ സംവസിധാനത്തിനാണ് ബേസിൽ അവാർഡ് കരസ്ഥമാക്കിയത്.പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2021 ൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രൊഫഷണൽ ഗുസ്തി താരം ദി ഗ്രേറ്റ്‌ ഖാലി, ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവരാജ് സിംഗ് തുടങ്ങിയവർ ഭാഗമായ ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോകൾ റിലീസിനു മുൻപ് തന്നെ ചിത്രത്തിനു അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു .

മലയാള സിനിമക്ക് ലോക ശ്രദ്ധ നേടിക്കൊടുത്ത ബേസിലിനു അഭിനന്ദനപ്രവാഹവുമായി അനേകം ആരാധകരും സുഹൃത്തുക്കളും ആണ് സോഷ്യൽ മീഡിയയിൽ എത്തിയത്.ഇതിൽ ഏറ്റവും വ്യത്യസ്തമായ അഭിനന്ദനം പ്രിയ സുഹൃത്ത് ടോവിനോയുടേതായിരുന്നു.ഉറ്റ സുഹൃത്തെന്ന നിലയ്ക്ക് ബേസിലിനെപ്പറ്റിയുള്ള തമാശ പോസ്റ്റുകളും വീഡിയോകളും മാത്രം പങ്ക് വെയ്ക്കാറുള്ള തന്റെ ടൈം ലൈനിൽ ആദ്യമായാണ് സീരിയസ് ആയി ഒരു പോസ്റ്റ്‌ പങ്ക് വെയ്ക്കുന്നതെന്നാണ് ടോവിനോ പറയുന്നത്.

മിന്നൽ മുരളി എന്ന ലോക ശ്രദ്ധ നേടിയ ചിത്രത്തിൽ ബേസിലിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞ ഒരു നടൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും അവന്റെ വളർച്ച നോക്കിക്കാണുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഈ അവാർഡ് ഡിക്ലയർ ചെയ്യുമ്പോഴും അവനുമൊത്ത് ഒരേ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലും സന്തോഷിക്കുന്നു എന്നും ടോവിനോ കുറിച്ചു.നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ ഒരുമിച്ചു അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ കേക്ക് മുറിച്ചാണ് ടോവിനോയും മറ്റ് അണിയറപ്രവർത്തകരും ബേസിലിന്റെ ഈ പുതിയ നേട്ടം ആഘോഷിച്ചത്.

Rate this post