ഈ റൊമാന്റിക് കപ്പിള്‍സിന് ഒപ്പം!! അച്ഛനും അമ്മയ്ക്കും സര്‍പ്രൈസ് ഒരുക്കി കീര്‍ത്തിയും രേവതിയും; ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു… | Menaka Suresh And Suresh Kumar Birthday Celebration By Keerthy Suresh Malayalam

Menaka Suresh And Suresh Kumar Birthday Celebration By Keerthy Suresh Malayalam : ചുരുങ്ങിയ ചില മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് കീർത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിനെയും പഴയകാല ചലച്ചിത്രം നടി മേനകയുടെയും മകളാണ് താരം.ബാലതാരമായാണ് അഭിനയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2013 ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന “ഗിതാഞ്ജലി” എന്ന ചിത്രമാണ് താരത്തിന്റെ ജീവിതത്തിലെ ആദ്യ നായിക കഥാപാത്രം. അതിനുശേഷം 2014 ദിലീപിനൊപ്പം റിംഗ് മാസ്റ്റർ എന്ന ചിത്രത്തിൽ നായിക കഥാപാത്രമായി.

മലയാളത്തിന് പുറമേ തമിഴ് ചിത്രമായ ഇത് എന്ന മായം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് 2015ലാണ്. നെനു ശൈലജ എന്ന തെലുങ്ക് ചിത്രത്തിലും താരം വേഷം ഇട്ടിട്ടുണ്ട്. ശിവ കാർത്തികേയനോടൊപ്പം അഭിനയിച്ച റെമോ, തമിഴ് സൂപ്പർ താരം വിജയ്‌ക്കൊപ്പം അഭിനയിച്ച ഭൈരവ, സർക്കാർ, സൂര്യയോടൊപ്പം അഭിനയിച്ച താനാ സേർന്ത കൂട്ടം വിശാലിനോടൊപ്പം അഭിനയിച്ച സണ്ട കോഴി എന്നിവ കീർത്തിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. 2021- ൽ പ്രിയദർശൻ – മോഹൻലാൽ ചിത്രമായ മരക്കാർ എന്ന മലയാള ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. ഈ കഥാപാത്രത്തിന് വളരെയധികം ജനപ്രതിയും നേടി.

അഭിനയ മേഖലയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും താരം ഇതിനോടകം തന്നെ സജീവമാണ്. തന്റെ ആരാധകർക്കൊപ്പം ചേർന്ന് നിൽക്കാൻ തന്നെയാണ് കീർത്തി സുരേഷിന് താല്പര്യം. സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല.ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെ പിറന്നാൾ ആഘോഷിക്കുന്ന ഒരു വീഡിയോ ആണിത്. അച്ഛൻ സുരേഷ് കുമാറിനെയും അമ്മ മേനകയുടെയും പിറന്നാൾ ഒരു ദിവസം തന്നെ ആഘോഷിക്കുന്ന താരത്തെയാണ് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രവും, മേനകയും സുരേഷ് കുമാറും ഒന്നിച്ചുള്ള ചിത്രവും, കൂടാതെ കേക്കു മുറിക്കുന്ന വീഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്.മുറിച്ച കേക്ക് അച്ഛനമ്മമാർക്ക് പങ്കുവയ്ക്കുന്നതും അവരെ ചേർത്ത് കെട്ടിപ്പിടിക്കുകയും ചെയ്യുന്ന കീർത്തിയെ വീഡിയോയിൽ കാണാം. “Here’s the most romantic couple sharing their life love laughter and birthday… Happiest birthday Amma accha” എന്ന അടിക്കുറിപ്പുമായാണ് താരം ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ മായി എത്തിയിരിക്കുന്നത്. പലർക്കും രണ്ടുപേരുടെയും പിറന്നാൾ എങ്ങനെ ഒരു ദിവസം എന്ന കാര്യത്തിൽ ആശ്ചര്യം ഉണ്ട് എന്നത് കമന്റുകളിൽ നിന്നും മനസ്സിലാക്കാം.