പപ്പയുടെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുത്ത് നടി മറീന മൈക്കിൾ; കയ്യടികളുമായി സോഷ്യൽ മീഡിയ… | Memory Of My Pappa By Actress Mareena Michael

Memory Of My Pappa By Actress Mareena Michael : മലയാള സിനിമാലോകത്ത് ശ്രദ്ധേയമായ ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ സുപരിതയായ നടിയാണല്ലോ മറീന മൈക്കിൾ. മലയാളത്തിന് പുറമേ തമിഴ് സിനിമാലോകത്തും സജീവമായ താരം “വായ് മൂടി പേസവും” എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തുന്നത് എങ്കിലും വിനീത് ശ്രീനിവാസൻ നായകനായി എത്തിയ “എബി” എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ് മേഖലയിലും തിളങ്ങിയ താരം പിന്നീട് മലയാള സിനിമ ലോകത്ത്‌ സജീവമായി മാറുകയായിരുന്നു.

അമർ അക്ബർ അന്തോണി, ഹാപ്പി വെഡിങ്, മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ നിറഞ്ഞുനിൽക്കാനും താരത്തിന് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം തന്റെ വിശേഷങ്ങളും മറ്റും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ സെപ്റ്റംബർ രണ്ടിനായിരുന്നു താരത്തിന്റെ പിതാവായ മൈക്കിൾ കുരിശങ്കൽ മരണപ്പെടുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ വിഷമാവസ്ഥയിൽ പങ്കുചേർന്നുകൊണ്ട് സിനിമാ ലോകത്തിൽ നിന്നുള്ളവരും ആരാധകരും ഉൾപ്പെടെ നിരവധി പേരായിരുന്നു അനുശോചനങ്ങളുമായി എത്തിയിരുന്നത്.

എന്നാൽ ഇപ്പോഴിതാ തന്റെ പപ്പയുടെ മരണവുമായി ബന്ധപ്പെട്ട് കൊണ്ട് താരം പങ്കുവെച്ച പുതിയ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. പപ്പയുടെ മൃതദേഹം സംസ്കരിക്കാതെ അവ പപ്പയുടെ ആഗ്രഹം പോലെ തന്നെ മെഡിക്കൽ കോളജിനായി വിട്ടു കൊടുത്ത തീരുമാനമായിരുന്നു താരം പങ്കുവെച്ചിരിക്കുന്നത്. “ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്.. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തു..

എനിക്ക് എന്റെ സ്വന്തം വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, ആ ഹീറോയുടെ പേര് മൈക്കൽ കുരിശിങ്കൽ എന്നാണ്” എന്നായിരുന്നു അച്ഛന്റെ ഭൗതിക ശരീര ദാന സർട്ടിഫിക്കറ്റ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരുന്നത്. ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറിയതോടെ താരത്തിന്റെയും കുടുംബത്തിന്റെയും ഈയൊരു തീരുമാനത്തെ പ്രശംസിച്ചു കൊണ്ടും അഭിനന്ദിച്ചു കൊണ്ടും നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്…