മേഘന രാജ് ആൺകുഞ്ഞിനെ പ്രസവിച്ചു; 😍 ധ്രുവ സർജയ്‌ക്കൊപ്പം ജൂനിയർ ചിരുവിനെ എടുത്തുനിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.!! ആഘോഷമാക്കി ആരാധകർ.!!!

അന്തരിച്ച ചിരഞ്ജീവി സർജയുടെ ഭാര്യ മേഘന രാജ് ഒക്ടോബർ 22 വ്യാഴാഴ്ച ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചെടുത്ത നടിയാണ് മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവിയുടെ മരണം താരലോകം ഞെട്ടലോടെയാണ് അറിഞ്ഞത്.

മൂന്നു മാസം ഗർഭിണിയായിരിക്കുമ്പോൾ ഭര്ത്താവ് നഷ്ടപ്പെട്ടെങ്കിലും ദൈര്യം വിടാതെ ജൂനിയർ ചീരുവിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരവും കുടുംബവും. ചീരുവിന്റെ സഹോദരനായ ദ്രുവ കുഞ്ഞിനായി 10 ലക്ഷം വിലയുള്ള വെള്ളി തൊട്ടിൽ വാങ്ങി കാത്തിരിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

കഴിഞ്ഞയാഴ്ച ധ്രുവ സർജ തന്റെ പ്രിയപ്പെട്ട സഹോദരി മേഘന രാജിന് വേണ്ടി ഗ്രാൻഡ്ബാബി ഷവർ ചടങ്ങ് നടത്തി. പരിപാടിയിൽ ധ്രുവയുടെയും മേഘാനയുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ബേബി ഷവറിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.

വാർത്തകളും സന്തോഷങ്ങളും ആരധകരുമായി പങ്കു വെക്കാറുണ്ട് ഈ താരകുടുംബം. കുഞ്ഞിനെ കാത്തിരിക്കാൻ കുടുംബത്തോടൊപ്പം പ്രാർഥാന്തയോടെ നിരവധി ആരാധകരും കാത്തിരിക്കുകയായിരുന്നു. ആൻ കുഞ്ഞിന് ജന്മ നൽകിയ വാർത്ത എല്ലാവരെയും സന്തോഷിപ്പിച്ചു. കുഞ്ഞിനെ ഏറ്റുവാങ്ങിയ ദ്രുവയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.