ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം!! പിതിയ വിശേഷം പങ്കുവെച്ച് മേഘ്‌ന വിൻസെന്റ്; ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു… | Meghna Vincent Happy News Malayalam

Meghna Vincent Happy News Malayalam : മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘ്ന വിൻസെൻറ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് മേഘ്ന മലയാളികൾക്ക് സുപരിചിതയായി മാറിയത്. അമൃത എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയായി എത്തിയ മേഘ്ന ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ കേരളക്കരയുടെ ഹൃദയസ്പന്ദനമായി മാറുകയായിരുന്നു.

എന്നാൽ അധികം വൈകാതെ തന്നെ താരം ക്യാമറ കണ്ണുകളോട് വിടപറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതോടെ സീരിയലിൽ നിന്ന് മാറി നിന്ന താരം രണ്ടു വർഷത്തിനുശേഷം വിവാഹമോചിത ആവുകയും ഇതോടെ വീണ്ടും അഭിനയരംഗത്ത് സജീവമാവുകയുമായിരുന്നു. ഇന്ന് റേറ്റിങ്ങിൽ മുൻപന്തിയിൽ ഉള്ള പല പരമ്പരകളിലും മേഘ്ന അഭിനയിച്ചു വരുന്നുണ്ട്. മലയാളത്തിലൂടെ ആണ് താരം തന്നെ തുടക്കകാലം ആഘോഷമാക്കിയതെങ്കിൽ രണ്ടാം തിരിച്ചുവരവിൽ തമിഴ് പരമ്പരകളിലൂടെയാണ് താരം അഭിനയരംഗത്ത് സജീവമായത്.

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ നായികയായി അഭിനയിച്ചു വരികയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ്. സീരിയലിനു പുറമേ യൂട്യൂബ് ചാനലുമായി താരം പ്രേക്ഷകർക്ക് മുന്നിലേക്ക് തന്റെ വിശേഷങ്ങൾ ഒക്കെ എത്തിക്കാറുണ്ട്. വീട്ടുവിശേഷം, പാചകം, സീരിയൽ വിശേഷങ്ങൾ എന്നിവയാണ് താരം പങ്കു വയ്ക്കാറുള്ളത്. ഇപ്പോൾ താൻ പുതിയ വീട് വാങ്ങിയതും അത് നവീകരിക്കുന്നതിന്റെ വിശേഷങ്ങളും മേഘ്‌ന ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. തൻറെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇതെന്നും മേഘ്ന പറയുന്നു.

വീടിൻറെ രജിസ്ട്രേഷൻ അങ്ങനെ കഴിഞ്ഞു താക്കോൽ ഒക്കെ കൈമാറി. എൻറെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇത് എന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ വീഡിയോ ആരംഭിക്കുന്നത് തന്നെ. വീട്ടിലേക്ക് കയറി വീടിൻറെ വിശേഷങ്ങൾ ഓരോന്നും പറയുന്ന താരം മെയിൻറനൻസ് വർക്കുകളും കാട്ടി തരുന്നുണ്ട്. കുറെ വീടുകൾ ഞാൻ കണ്ടിരുന്നു. നല്ലൊരു പോസിറ്റീവ് വൈബ് കിട്ടുന്ന എൻറെ ആഗ്രഹത്തിന് അനുസരിച്ച വീടാണ് ഇത്. ചെടിയൊക്കെ വെക്കാൻ സൗകര്യമുള്ള വീട് ആയിരിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇവിടെയൊക്കെ ചെടി വയ്ക്കാൻ പറ്റും എന്ന് വീടിൻറെ ഓരോ ഭാഗവും കാണിച്ചുകൊണ്ട് താരം വ്യക്തമാക്കുന്നു.

Rate this post