നാലാം വിവാഹ വാർഷികത്തിൽ മനസ്സ് നൊന്ത് മേഘ്‌ന..!! ചീരു വിടപറഞ്ഞശേഷം രണ്ടാമത്തെ ആനിവേഴ്സറി… | Meghana Raj Wedding Anniversary

Meghana Raj Wedding Anniversary : ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരമാണ് നടി മേഘ്ന രാജ്. തന്റെ നല്ല പാതി ചിരഞ്ജീവി സർജയുടെ അകാലവിയോഗം മേഘ്നയെ തെല്ലൊന്നുമല്ല മാനസികമായി തളർത്തിയത്. നീണ്ട പത്തുവർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ആരാധകർ ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. സർജയുടെ വേർപാട് മേഘ്‌നയെ മാത്രമല്ല, ആരാധകരെയും വിഷമത്തിലാക്കി. മേഘ്ന എങ്ങനെ ഈ അവസ്ഥയെ മറികടക്കുമെന്നത് ആരാധകരെ ആശങ്കയിലാക്കിയ ചോദ്യമായിരുന്നു.

വേറിട്ട അഭിനയത്തിലൂടെയും തിളങ്ങുന്ന സൗന്ദര്യത്തിലൂടെയും ഏറെ ആരാധകരെ സ്വന്തമാക്കിയ മേഘ്ന രാജിന്റെ ജീവിതത്തിലെ ആ വലിയ വേദന ആരാധകർക്കും താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു. സമൂഹമാധ്യമങ്ങളേയും ആരാധകരേയും എല്ലാം ഒരുപോലെ വിഷമിപ്പിച്ച വേർപാട് ആയിരുന്നു ചിരഞ്ജീവി സർജയുടെ മരണം. മേഘ്ന ഗർഭിണിയായി ഇരിക്കവേയാണ് അവിചാരിതമായി ചിരഞ്ജീവിയുടെ മരണം സംഭവിച്ചത്. എന്നാലിപ്പോൾ ചീരുവിന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും രക്ഷപ്പെട്ടു വരികയാണ് താരം.

ചിരഞ്ജീവി സർജയുടെ വിയോഗത്തിന് ശേഷം വേദനകളെ കടിച്ചമർത്തി ജീവിതവഴിയിൽ ശക്തമായി മുന്നോട്ടുപോകുന്ന മേഘ്നയെയാണ് പ്രേക്ഷകർ കണ്ടത്. ജൂനിയർ ചീരുവിന്റെ വരവാണ് മേഘ്നയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. തന്റെ കുഞ്ഞിലൂടെ ഭര്‍ത്താവ് പുനര്‍ജനിക്കുമെന്ന വിശ്വാസമായിരുന്നു മേഘ്‌നയ്ക്ക് മുന്നോട്ടുപോകാനുള്ള കരുത്ത് നൽകിയത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും മേഘ്നയ്ക്കൊപ്പം ചീരുവിന്റെ ഫോട്ടോ കൂടെയുണ്ടായിരുന്നു.

ചിരിച്ച മേഘ്‌നയുടെ മുഖം കാണാൻ ആരാധകർക്ക് എന്നും സന്തോഷമാണ്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും കുഞ്ഞിന്റെ വിഡിയോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.