മേഘ്ന പോയത് ഭർത്താവിന്റെ ഓർമ്മകൾ തേടി!! ചീരു ഒരിക്കൽ സന്തോഷത്തോടെ സഞ്ചരിച്ച പാതകളിലൂടെ ഇപ്പോൾ മേഘ്നയും… | Meghana Raj Vaction Trip To Chiranjeevi Sarja Memories

Meghana Raj Vaction Trip To Chiranjeevi Sarja Memories : മലയാളം കന്നട ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മേഘ്ന രാജ്. 2009ൽ റിലീസ് ചെയ്ത ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. യക്ഷിയും ഞാനും, ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, പാച്ചുവും കോവാലനും, ബ്യൂട്ടിഫുൾ, പൊന്നു കൊണ്ട് ആൾരൂപം, പോപ്പിൻസ്, മാഡ് ഡാഡ്, റെഡ് വൈൻ,മെമ്മറീസ് എന്നിവയെല്ലാം താരം മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങളാണ്.

2018 ലാണ് താരം വിവാഹിതയാകുന്നത്. ചിരഞ്ജീവി സർജ ആണ് ഭർത്താവ്. 2020 അദ്ദേഹം ഈ ലോകത്ത് നിന്നും വിടപറഞ്ഞു. അതിനുശേഷം മേഘ്ന സിനിമ മേഖലയിൽ അത്രതന്നെ സജീവമല്ല. തന്റെ ലോകത്ത് ഒതുങ്ങി കൂടുകയായിരുന്നു താരം.അവർ സോഷ്യൽ മീഡിയയിൽ ഭർത്താവിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇതാ താരം പങ്കുവെച്ച് ഒരു പുതിയ ചിത്രമാണ് ആരാധകർക്കു മുൻപിലേക്ക് എത്തുന്നത്. തന്റെ കൂട്ടുകാർക്കൊപ്പം തായ്‌ലൻഡിൽ എത്തിയിരിക്കുകയാണ് താരം ഇവിടെ നിന്നും എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

വെക്കേഷൻ ആഘോഷിക്കാനാണ് താരം തായ്‌ലൻഡിൽ എത്തിയത്. ഇവിടുത്തെ ഭക്ഷണങ്ങൾ ആസ്വദിച്ചും പൂൾടൈം ആസ്വദിച്ചു മേഘ്ന സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിച്ചു. താരം ഏറെ നാളായി അനുഭവിച്ച ദുഃഖത്തിൽ നിന്നും കുറച്ചുനാളെങ്കിലും വിട്ടുനിൽക്കട്ടെ എന്ന ആരാധകരുടെ കമന്റും അതോടൊപ്പം തന്നെ വിട്ടുപിരിഞ്ഞ വേദന മാറുന്നതിനു മുൻപ് തന്നെ ആസ്വദിക്കാൻ പോകുന്നു എന്ന നെഗറ്റീവ് കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. യഥാർത്ഥത്തിൽ മേഘ്ന ഒരു വെക്കേഷൻ ആഘോഷിക്കുക എന്നതിലുപരി തന്റെ ഭർത്താവ് ചിരഞ്ജീവിയുടെ ഓർമ്മകളിലേക്ക് തന്നെയാണ് മടങ്ങി പോയിരിക്കുന്നത്. മേഘ്നയും കൂട്ടുകാരികളും ഈ ചിത്രത്തിൽ നിൽക്കുന്നത് ബാങ്കോക്കിലെ ലെബുവ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് എന്ന ആഡംബര ഹോട്ടലിനു മുന്നിലാണ്.

തന്റെ മനസ്സിൽ കുറിച്ചിട്ട ഒരു ഓർമ്മ പുതുക്കാൻകൂടിയാണ് മേഘ്ന ഇവിടെയെത്തിയത്. ചിത്രത്തിൽ ഇടത്ത് നിന്നും രണ്ടാമതായി നിൽക്കുന്നതാണ് മേഘ്ന. വർഷങ്ങൾക്കു മുൻപ് ഇതേ ദൃശ്യത്തിന് മുന്നിൽ നിൽക്കുന്ന ചിരഞ്ജീവി സർജയുടേയും കൂട്ടുകാരുടേയും ചിത്രം തന്റെ ചിത്രത്തിനൊപ്പം തന്നെ താരം പങ്കുവെച്ചിട്ടുണ്ട്. ഭർത്താവ് ഒരിക്കൽ സന്തോഷത്തോടെ സഞ്ചരിച്ച പാതകളിലൂടെയാണ് ഇപ്പോൾ മേഘ്നയും സഞ്ചരിച്ചത്. സുഹൃത്തുക്കളുടെ നിർബന്ധത്താൽ ആണ് മേഘ്ന അഭിനയത്തിലേക്ക് മടങ്ങിയത്. പന്നഗഭരണ എന്ന സംവിധായകനാണ് മേഘ്നയെ ചിരുവിന്റെ ഓർമ്മകൾ നിറഞ്ഞ വീടകത്ത് നിന്നും വീണ്ടും വെള്ളിത്തിരയിലെത്തിച്ചത്.