അനുഗ്രഹിക്കാൻ ചീരു ഇല്ല.!! അച്ഛന്റെ കുറവ് അറിയിക്കാതെ മകനെ ഒരുക്കി മേഘ്‌ന; കുഞ്ഞു ബാഗ് തോളിൽ ഇട്ട് കുഞ്ഞു റയാൻ സ്‌കൂളിലേക്ക്.!! | Meghana Raj Son Happy News Malayalam

Meghana Raj Son Happy News Malayalam : മലയാള സിനിമപ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട അന്യഭാക്ഷ നടിയാണ് മേഘ്നാ രാജ്. കന്നഡ സൂപ്പർ താരം ചീരു സർജയയെ വിവാഹം കഴിഞ്ഞതിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേള എടുക്കുകയായിരുന്നു. ചീരു സർജയുടെ മരണ ശേഷം മേഘ്നാ രാജ് വീണ്ടും സിനിമ ജീവിതത്തിലേക്ക് സജീവമാവുകയാണ്.

ഇരുവരുടെ മകൻ റയാൻ രാജ് സർജ പിറന്നത് മുതൽ കുട്ടിയുടെ ഓരോ വിശേഷങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ ആരാധകാരുമായി പങ്കുവെക്കാൻ മറന്നിട്ടില്ല എന്നതാണ് സത്യം. മകൻ ജനിക്കുന്നതിന്റെ മാസങ്ങൾക്ക് മുമ്പാണ് ചിരഞ്ജീവി സർജ മരണത്തിനു കീഴടങ്ങിയത്. പേര് ഇടുന്നത് വരെ മകനെ എല്ലാവരും വിളിച്ചിരുന്നത് ജൂനിയർ സി എന്നായിരുന്നു. ചിരഞ്ജീവി സർജയുടെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് തന്റെ കുടുബത്തെയും സ്വീകരിച്ചത്.

ഇപ്പോൾ ഇതാ മകൻ റയാൻ സ്കൂളിൽ പോകുന്ന വിശേഷം പങ്കുവെക്കുകയാണ് മേഘ്നാ രാജ്. മകന്റെ ആദ്യ സ്കൂൾ ദിനമാണ് എന്ന് പറഞ്ഞാണ് മേഘ്നാ രാജ് ഇൻസ്റ്റാഗ്രാമിൽ മകന്റെ അടക്കമുള്ള ചിത്രം പങ്കുവെച്ചത്. രണ്ടര വയസ് പ്രായത്തിൽ തന്നെ റയാന്റെ ആദ്യ സ്കൂൾ ദിന ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ്. വിദ്യാഭ്യാസത്തിലേക്കും, ജീവിത പാഠങ്ങളിലേക്കും പോകുന്ന റയാന്റെ ചുവടുകളിൽ വളരെയധികം സന്തുഷ്ടയാണ് അമ്മ മേഘ്നാ.

മകന്റെ ഓരോ വിശേഷങ്ങൾ പങ്കുവെക്കുമ്പോഴും ചീരു സർജയുടെ ചിത്രത്തിന്റെ അരികെ നിന്നാണ് മേഘ്നാ ചിത്രങ്ങൾ മനോഹരമായി പകർത്തിയത്. 2020 ഒക്ടോബർ മാസത്തിലാണ് റയാൻ സർജ ജനിക്കുന്നത്. അടുത്തിടെ ജിമ്മിൽ മേഘ്നയുടെ കൂടെ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളും മേഘ്നാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. തന്റെ ഒരുപാട് ആരാധകരാണ് കമെന്റുകൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു . താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. മകന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെ കാത്തിരിപ്പിലാണ്.

Rate this post