പ്രണയാർദ്രം ഈ നിമിഷങ്ങൾ.. വൈറലായി അവതാരക മീര അനിലിൻറെയും വിഷ്ണുവിൻറെയും ഫോട്ടോഷൂട്ട്.!!!

കോമഡി സ്റ്റാർസിൽ അവതാരകയായി എത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഒരാളാണ് മീര അനിൽ. മീര അനിലിൻറെ വിവാഹ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മണിമലയാറിൽ വെച്ചുള്ള വെഡിങ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ശ്രീനാഥ് എസ് കണ്ണൻ ആണ് ഈ ദൃശ്യങ്ങൾ എടുത്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മീരയും വിഷ്ണുവും. ശ്രീനാഥ് എസ് കണ്ണൻ ആണ് ഈ ഫോട്ടോഷൂട്ടിനു പിന്നിൽ. ശ്രീനാഥ് തന്നെയാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

തിരുവല്ല സ്വദേശി വിഷ്ണുവാണ് മീരയെ ജീവിതസഖിയാക്കിയത്. ജൂൺ 5 ന് നടക്കേണ്ട വിവാഹം കൊവിഡ് പശ്ചാത്തലത്തിൽ നീട്ടി വയ്ക്കുകയായിരുന്നു. ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. ലോക്ക് ഡൗൺ കാലമായതിനാൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹം.

മാധ്യമപ്രവർത്തനത്തിൽ താൽപര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ആണ് ജേർണലിസം എടുക്കുന്നത്. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം. നിരവധി സ്‌റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ അവതാരകയായി മാറാന്‍ മീരയ്ക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.