കുടുംബവിളക്കിലെ സിദ്ധുവിന്റെ സ്വന്തം സുമിത്രാമയോ ഇത്.!? കണ്ണുകളെ വിശ്വസിക്കാൻ ആവാതെ ആരാധകർ.!! | Meera Vasudevan New Look Goes Viral Malayalam

Meera Vasudevan New Look Goes Viral Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഈ പരമ്പരയിലെ പ്രധാനകഥാപാത്രമായി എത്തുന്നത് മലയാളത്തിലും അന്യഭാഷകളിലുമായി അനേകം സിനിമകൾ ചെയ്തിട്ടുള്ള നടി മീര വാസുദേവനാണ്.

മോഹൻലാലിൻറെ തന്മാത്ര എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ മീരാ വാസുദേവൻ കുടുംബവിളക്കിലെ സുമിത്രയായി വന്നുകൊണ്ട് വീണ്ടും മലയാളികളുടെ ഇഷ്ടം പിടിച്ചെടുത്തിരിക്കുകയാണ്. അഭിനയത്തിന് പുറമെ ഫിറ്റ്നസ്സിനും താരം വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഫിറ്റ്‌നെസ്സ് വീഡിയോസും ഫോട്ടോസുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വളരെ മനോഹരമായ ഹോട്ട്ലുക്കിലുള്ള തന്റെ ഫോട്ടോ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. നാല് വർഷത്തോളമുള്ള കാത്തിരിപ്പാണ് ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്യാൻ വേണ്ടിവന്നതെന്നും തന്റെ മകന്റെ മോട്ടിവേഷനിലൂടെയാണ് തന്റെ ഫിറ്റ്‌നെസ്സ് യാത്ര തുടങ്ങിയത് എന്നും ഈ ചിത്രം എല്ലാ സ്ത്രീകൾക്കും സമർപ്പിക്കുന്നു എന്നുമാണ് മീര ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്.

Meera Vasudevan New Look
Meera Vasudevan New Look

നാടൻ വേഷങ്ങളിൽ മാത്രം മീരയെ സ്‌ക്രീനിൽ കണ്ടിട്ടുള്ള ഒട്ടനവധി മലയാളിപ്രേക്ഷകരാണ് മീരയുടെ ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾക്ക് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. മീരയ്ക്ക് ഒരുപാട് ഫോളോവേർസ് ആണ് ഇസ്റ്റാഗ്രാമിൽ ഉള്ളത്. അതിൽ തന്നെ ഒരുപാട് മലയാളി ആരാധകരും ഉണ്ട്.

മുംബൈ സ്വദേശിയാണെങ്കിലും മീരയ്ക്ക് ഒരു മലയാളി തനിമയാണെന്നാണ് പ്രേക്ഷകർ പറയാറുള്ളത്. ഒരുപാട് സിനിമകളൊന്നും മലയാളത്തിൽ താരം ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകളിലെല്ലാം മികച്ച റോളുകളിലൂടെ തന്റെ അഭിനയമികവ് മീരയ്ക്ക് പ്രേക്ഷകരുടെ മുൻപിൽ കാണിക്കാൻ കഴിഞ്ഞു. മലയാളി അല്ലാതിരുന്നിട്ടും മീരയുടെ ആക്റ്റിംഗ് വളരെ കൃത്യമാണ്. തന്റെ ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നെല്ലാം പൊരുതി, എല്ലാം കരയ്ക്കെത്തിക്കുന്ന ശക്തയായ വീട്ടമ്മയായിട്ടാണ് മീര ഇപ്പോൾ കുടുംബവിളക്ക് സീരിയലിൽ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. ഇപ്പോഴിതാ സുമിത്ര എന്ന വീട്ടമ്മയെ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.