സുമിത്രാമ മരുമകൾ അനന്യയെ കുറിച്ച് പറഞ്ഞത് കേട്ടോ..!? ഇത് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ആതിരയും… | Meera Vasudevan about Athira Madhav

Meera Vasudevan about Athira Madhav : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിൽ അണിനിരക്കുന്ന എല്ലാ താരങ്ങളും തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കുടുംബവിളക്കിലെ ആദ്യത്തെ അനന്യയെ ആരും തന്നെ മറന്നിട്ടുണ്ടാകില്ല. ഗർഭിണിയായതിനെ തുടർന്ന് താരം പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും ഇന്നും അനന്യയുടെ വിശേഷങ്ങൾ അറിയാൻ സീരിയൽ പ്രേക്ഷകർക്ക് ഏറെ കൗതുകമാണ്.

നടി ആതിര മാധവാണ് അനന്യ എന്ന കഥാപാത്രമായി കുടുംബവിളക്കിൽ അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ ആതിരയുടെ ഒരു യൂ ടൂബ് വ്‌ളോഗ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ‘എന്നെക്കുറിച്ച് ഇവർക്കൊക്കെ എന്താണ് പറയാനുള്ളത്?’ എന്നതാണ് ആതിര വ്‌ളോഗിനായി എടുത്തിരിക്കുന്ന വിഷയം. പരമ്പരയിൽ ഭർത്താവായി അഭിനയിച്ചിരുന്ന ആനന്ദ് പറഞ്ഞത് ആതിര വളരെ ഇന്നസെന്റ് ആണെന്നാണ്.

സഹതാരം അമൃത പറഞ്ഞത് ‘എന്റെ ക്യൂട്ട് ചേച്ചി’ എന്നാണ്. താരത്തിന്റെ ചിരിയെക്കുറിച്ചും പല സഹതാരങ്ങളും കമ്മന്റുകളുമായെത്തിയിട്ടുണ്ട്. പരിചയപ്പെട്ടാൽ വളരെ പെട്ടെന്ന് അടുത്തുപോകുന്ന ഒരു ക്യാരക്ടറാണ് ആതിരയുടേത് എന്നാണ് ചിലരുടെ കമ്മന്റ്. വേദികയായി എത്തുന്ന ശരണ്യ പറഞ്ഞത് ആതിര മികച്ച ഒരു പാചകക്കാരി ആണെന്നാണ്. ഓഫ് സ്‌ക്രീനിൽ ആതിര നന്നായി അഭിനയിക്കും എന്നും ചിലർ കളിയാക്കിക്കൊണ്ട് താരത്തെ വിശേഷിപ്പിക്കുന്നുണ്ട്. സരസ്വതി അമ്മ പറയുന്നത് മരുമകൾ വളരെ അടക്കവും ഒതുക്കവും ഉള്ള ഒരു പെൺകുട്ടി ആണെന്നാണ്.

ഒടുവിൽ കഥാനായിക സുമിത്രയും അനന്യയെക്കുറിച്ച് പറയാൻ എത്തുന്നുണ്ട്. നടി മീര വാസുദേവ് പറയുന്നത് ആതിര വളരെ ക്യൂട്ട് ആയ, മികച്ച ചിരിയുള്ള, ലൊക്കേഷനിൽ വളരെ ആക്ടീവായ ഒരു പെൺകുട്ടി ആണെന്നാണ്. ആദ്യതവണ കണ്ടപ്പോൾ ആതിരയിൽ എവിടെയൊക്കെയോ നടി ശ്രീദേവിയെ കണ്ടപോലെ തോന്നി എന്നും മീര പറയുന്നുണ്ട്. എന്താണെങ്കിലും സഹതാരങ്ങളെല്ലാം ആതിരയെക്കുറിച്ച് പറയുന്നത് കേട്ട് കയ്യടിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

div class=”facebook-responsive”>