മീനു ലക്ഷ്മി വിവാഹിതയായി.!! കണ്ണു നിറഞ്ഞ് താലി കെട്ടൽ; സോഷ്യൽ മീഡിയ സുന്ദരി കുട്ടി ഇനി അനീഷിന് മാത്രം സ്വന്തം.!! | Meenu Lakshmi Marriage Viral

Meenu Lakshmi Marriage Viral : സോഷ്യൽ മീഡിയ താരം മീനു ലക്ഷ്മി വിവാഹിതയായി. ഡാൻസ് വീഡിയോകളിലൂടെ ശ്രദ്ധ നേടി സോഷ്യൽ മീഡിയ ആകെ ഫാൻസിനെ സൃഷ്ടിച്ച മീനു ലക്ഷ്മി ഇന്ന് വിവാഹിതയായി. അനീഷ് ഗോപാലകൃഷ്ണനാണ് വരൻ. വളരെ കുറഞ്ഞ ടൈം കൊണ്ട് തന്നെ സോഷ്യൽ മീഡിയക്ക് പ്രിയങ്കരിയായ മീനു ലക്ഷ്മിക്ക് ഇപ്പോൾ ഇൻസ്റാഗ്രാമിലും യൂട്യുബിലും ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ടിക് ടോക് വീഡിയോകളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മീനു ലക്ഷ്മി. ഡാൻസ് വീഡിയോകളിലൂടെ താരമായി മാറിയ മീനു ലക്ഷ്മിയെ ടിക്ടോക്കിലും യൂട്യുബിലും എല്ലാമായി അനേകായിരം പേരാണ് ഫോളോ ചെയ്യുന്നത്.

ലോക്ക് ഡൗൺ കാലത്താണ് ടിക്ടോക്കിൽ താരം വീഡിയോകൾ ചെയ്തു തുടങ്ങിയത്. സഹോദരനോടൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോകൾ എല്ലാം തന്നെ വൈറൽ ആയിരുന്നു. താനും സഹോദരനും ഡാൻസ് ചെയ്യുമ്പോൾ അച്ഛൻ വീഡിയോ എടുത്തു കൊടുക്കുന്ന ദൃശ്യങ്ങൾ ഒരിക്കൽ മീനു പങ്ക് വെച്ചിരുന്നു. മക്കളുടെ ഇഷ്ടത്തിന് മനസ്സ് നിറഞ്ഞു സപ്പോർട്ട് ചെയ്യുന്ന അച്ഛന്റെ ആ വീഡിയോയും വൈറൽ ആയിരുന്നു.വളരെ മനോഹരവും ചടുലവുമായി നൃത്തം ചെയ്യുന്ന മീനു വേഗം തന്നെ ടിക്ടോക് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി.

24 ന്യൂസ്‌ ആൻഡ് ഫ്ലവേഴ്‌സിന്റെ കഴിഞ്ഞ വർഷത്തെ മികച്ച നർത്തകിക്കുള്ള സോഷ്യൽ മീഡിയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. ഒരു മോഡൽ കൂടിയായ മീനു ഓൺലൈനായി വസ്ത്ര വ്യാപാരവും ചെയ്യുന്നുണ്ട്.മീനു മാത്രമല്ല മീനുവിന്റെ സഹോദരനും കുടുംബവുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്. യൂട്യൂബിലും താരമാണ് ഈ സുന്ദരി. ഡാൻസ് ഫാഷൻ ലൈഫ് സ്റ്റൈൽ വീഡിയോ കളാണ് താരം കൂടുതലും ചെയ്യുന്നത് താരത്തിന്റെ വിവാഹ നിശ്ചയം മുൻപ് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ അർഭാടമായി താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്.

ഏറെ നാളത്തെ പ്രണയമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. അനീഷ് ഗോപാലകൃഷ്ണനെയാണ് മീനു വിവഹം ചെയ്തത്. അനീഷിന്റെ പിറന്നാൾ ദിവസമാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് മീനു തന്റെ പ്രണയ രഹസ്യം ആരാധകരുമായി പങ്ക് വെച്ചത്.ചുവപ്പ് സാരിയിൽ അതിമനോഹരിയയാണ് മീനു വിവാഹ പന്തലിൽ എത്തിയത്. ഗോൾഡൻ ജുബ്ബയും മുണ്ടും ആയിരുന്നു അനീഷിന്റെ വേഷം.നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.

5/5 - (2 votes)