ഭാവിയിലെ നായിക മീനൂട്ടി തന്നെ!! അമ്മയെ കടത്തി വെട്ടുന്ന സൗന്ദര്യം; മഞ്ഞ ലഹങ്കയിൽ അഴകോടെ മീനാക്ഷി ദിലീപ്… | Meenakshi Dileep Shines In Navarathri Night

Meenakshi Dileep Shines In Navarathri Night : പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. കഴിഞ്ഞ കുറെ ഇടയായി മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അത്രതന്നെ സജീവമായിരുന്നില്ല. എന്നാൽ മീനാക്ഷി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം വൈറലാകുന്നു. ദിലീപിന്റെ മഞ്ജുവാര്യരുടെയും പുത്രിയാണ് മീനാക്ഷി. ദിലീപിനും കാവ്യക്കും ഒരു പുത്രിയാണ് മഹാലക്ഷ്മി.

ഒരു സിനിമയിൽ പോലും മീനാക്ഷി ദിലീപ് അഭിനയിച്ചിട്ടില്ല. എങ്കിൽപോലും നിരവധി ആരാധകരാണ് താരപുത്രിക്ക് ഉള്ളത്. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചത്. ഈ ചിത്രങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞനിറത്തിലുള്ള സാരിയും ചുരിദാറും അണിഞ്ഞ മീനാക്ഷിയാണ് ചിത്രത്തിൽ ഉള്ളത്. ഈ ചിത്രങ്ങൾ മീനാക്ഷി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചതാണ്. കാവ്യയുടെയും ദിലീപിന്റെയും മഞ്ജുവാര്യരുടെയും ആരാധകർ ഈ ചിത്രം ഏറ്റെടുത്തു. യാതൊരുവിധ ആഡംബരങ്ങളും ഇല്ലാതെ കറുത്ത ഒരു പൊട്ട് മാത്രമാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. മഞ്ഞലഹങ്കയിലെത്തിയ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയത്.

ഓണത്തിന് എടുത്ത ചിത്രങ്ങളിൽ പല പ്രേക്ഷകരും മീനാക്ഷിയും കാവ്യയും തമ്മിൽ പിണക്കത്തിലാണോ എന്ന് ചോദിച്ചിരുന്നു. അതിനുശേഷം കാവ്യയുടെ പിറന്നാൾ ദിവസം യാതൊരുവിധ ക്യാപ്ഷനുകളും ഇല്ലാതെ മീനാക്ഷി പങ്കുവെച്ച ചിത്രം ഈ സംശയം ഇരട്ടിയാക്കി.എന്നാൽമീനാക്ഷി പങ്കുവെച്ച് നവരാത്രി ആഘോഷത്തിന്റെ ചിത്രം എടുത്തു കൊടുത്തിരിക്കുന്നത് കാവ്യ മാധവൻ തന്നെയാണ്. പങ്കുവയ്ക്കപ്പെട്ടിരിക്കുന്നു ചിത്രങ്ങൾക്ക് താഴെയായി നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ദിലീപിന്റെയും കാവ്യയുടെയും വിവാഹശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പം ആയിരുന്നു. മീനാക്ഷിയും കാവ്യയും ദിലീപും ചേർന്ന് നടത്തിയ യാത്രകളുടെ ചിത്രം എല്ലാം അക്കാലങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി മീനാക്ഷി വാർത്തകളിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും മാറി നിന്നിരുന്നു.

കാവ്യയുടെയും ദിലീപിന്റെയും ഇളയ പുത്രിയായ മഹാലക്ഷ്മിയെ വളരെ ഇഷ്ടമാണ് മീനാക്ഷിക്ക്. മീനാക്ഷി മഹാലക്ഷ്മിക്ക് സ്വന്തം അമ്മയെ പോലെ തന്നെയാണ് എന്ന് ദിലീപ് പറയുന്നു. മീനാക്ഷി മഹാലക്ഷ്മിയെ അങ്ങനെ തന്നെയാണ് നോക്കുന്നതും പരിപാലിക്കുന്നതും.അവരുടെ പ്രായ വ്യത്യാസം തന്നെയാണ് ഇതിന് കാരണം എന്നും ദിലീപ് പറയുന്നു. ഓണത്തിന് എടുത്ത ചിത്രങ്ങളിൽ മീനാക്ഷി മഹാലക്ഷ്മി എടുത്തിരിക്കുന്നത് ആരാധകർ വളരെ ശ്രദ്ധിച്ചിരുന്നു. ഇതും ഇരുവരും തമ്മിലുള്ള ബന്ധം എത്രമാത്രം വലുതാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ ആയിരുന്നു.

Rate this post