22 ന്റെ നിറവിൽ താരപുത്രി..!!😍🥰 മീനാക്ഷി ദിലീപിന് ഇന്ന് പിറന്നാൾ…🥳🎂

താരദമ്പതികൾ ആയിരുന്ന ദിലീപിന്റെയും മഞ്ജുവിന്റെയും ഏക പുത്രിയാണ് മീനാക്ഷി ദിലീപ്. മോഡൽ എന്ന നിലയിലും താരദമ്പതികളുടെ പുത്രി എന്ന നിലയിലും ജനങ്ങൾക്ക് പ്രിയങ്കരിയാണ് മീനാക്ഷി. 23.3.2000- ത്തിൽ ആണ് മീനാക്ഷി ജനിച്ചത്. ഇന്ന് മീനാക്ഷിയുടെ 22 ആം പിറന്നാൾ ആണ്. മീനാക്ഷിക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് താരലോകം. എം.ബി.ബി.എസ് വിദ്യാർത്ഥി കൂടിയാണ് മീനാക്ഷി.

മലയാള താരസുന്ദരന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന വ്യക്തിയാണ് നമിതാ പ്രമോദ്. നമിതാ പ്രമോദും മീനാക്ഷിയും തമ്മിലുള്ള സുഹൃത്ത് ബന്ധം വളരെ ആഴമുള്ളതാണ്. മലയാള ചിത്രമായ ട്രാഫിക്കിലൂടെ ആണ് നമിത പ്രമോദ് ജന ശ്രദ്ധയാകർഷിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ജനങ്ങൾക്ക് പ്രിയങ്കരിയായി. 2013 ൽ സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, വിക്രമാദിത്യൻ, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാരസംഭവം എന്നിവയെല്ലാം നമിത സമ്മാനിച്ച ഒരുപിടി നല്ല ചിത്രങ്ങൾ ആണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ മീനാക്ഷിയുടെ പിറന്നാൾ ആശംസകൾ പങ്കുവയ്ക്കാനുള്ള തിരക്കിലാണ് താരലോകം. നമിത പ്രമോദ് തന്റെ ഇൻസ്റ്റഗ്രാമിൽ മീനാക്ഷിയോടുള്ള തന്റെ പഴയ ഒരു ഓർമ്മ ചിത്രം പങ്കുവെച്ചിരിക്കുന്നു. നമിതയുടെ തോളിൽ തൂങ്ങി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രമാണിത്. ഇരുവരുടേയും മുഖത്ത് വളരെയധികം സന്തോഷം ഈ ചിത്രത്തിൽ നമുക്ക് കാണാനാകും.

തന്റെ കുഞ്ഞനിയത്തിയെ പോലെ നമിതാ പ്രമോദ് മീനാക്ഷിയെ സ്നേഹിക്കുന്നു. ഇരുവരും ഒത്തുള്ള നിരവധി ചിത്രങ്ങൾ ഇതിനുമുൻപും രണ്ടുപേരും ഷെയർ ചെയ്തിട്ടുണ്ട്. നമിത പങ്കുവെച്ച ആശംസ ചിത്രത്തിന്റെ ചുവട്ടിലായി ഇങ്ങനെ കുറിച്ചിരിക്കുന്നു “ജന്മദിനാശംസകൾ APK. ഞാൻ നിന്റെ സ്നേഹത്തെയും ഹൃദയത്തെയും സൗമ്യതയും ഇഷ്ടപ്പെടുന്നു. നീയെന്നും നീയായി തന്നെ ഇരിക്കുക, എപ്പോഴും മികച്ചതായി തന്നെ ഇരിക്കുക. നിനക്കെന്നും ആരോഗ്യവും സന്തോഷവും ഉണ്ടായിരിക്കട്ടെ.”(Happy birthday APK.I adore your heart,kindness and gentleness .Be yourself but always yeur better self Wish you geed health and happiness.Ged bless you kid.)