ഭർത്താവിന്റെ വേർപാടിൽ ഞാന് മകളും അതീവ ദുഃഖിതയാണ്; ഇത് താങ്ങാവുന്നതിലും അപ്പുറം… | Meena Sagar Request To Medias

Meena Sagar Request To Medias : തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നടിമാരിൽ ഒരാളായ മീന സാഗറിന്റെ ഭർത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗം സിനിമാലോകം ഏറെ ഞെട്ടലോടെയായിരുന്നല്ലോ ശ്രവിച്ചിരുന്നത്. ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളാൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് വിദ്യാസാഗർ മര ണപ്പെടുന്നത്. ശ്വാസ കോശത്തിലെ അണുബാധയാണ് മരണ കാരണം എന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ വിദ്യാസാഗർ ചികിത്സയിലായിരുന്നു. തുടർന്ന് ശ്വാസകോശത്തിലെ അണുബാധ കൂടിയതിനാൽ ഇത് മാറ്റിവെക്കണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ ശ്വാസകോശത്തിന്റെ ദാദാവിനെ കിട്ടാൻ വൈകിയതോടെ ആരോഗ്യസ്ഥിതി വഷളായി മാറുകയായിരുന്നു. നടി മീനയുടെ ഭർത്താവും വ്യവസായിയുമായ വിദ്യാസാഗറിന്റെ ഈ ഒരു മര ണവാർത്തയിൽ സിനിമാലോകത്തിൽ നിന്നും പുറത്തുനിന്നും നിരവധി പേരായിരുന്നു അനുശോചനങ്ങളുമായി എത്തിയിരുന്നത്. മാത്രമല്ല സമൂഹ മാധ്യമങ്ങളിലും മറ്റും നടി മീനയുമായി ബന്ധപ്പെട്ടും ഭർത്താവിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ഒരു സന്ദർഭത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് നടി മീന.

Meena Sagar Request To Medias
Meena Sagar Request To Medias

ഈ പ്രയാസമേറിയ സമയത്ത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകളൊന്നും നൽകരുത് എന്ന് നടി മീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. താരം പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ : “എന്റെ സ്‌നേഹനിധിയായ ഭർത്താവ് വിദ്യാ സാഗറിന്റെ വേർപാടിൽ ഞാൻ അതീവ ദുഃഖിതനാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും ഈ സാഹചര്യത്തിൽ സഹതപിക്കാനും എല്ലാ മാധ്യമങ്ങളോടും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റായ വിവരങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് ദയവായി നിർത്തുക.

ഈ പ്രയാസമേറിയ സമയങ്ങളിൽ, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഞങ്ങൾക്കൊപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പരമാവധി ശ്രമിച്ച എല്ലാ മെഡിക്കൽ ടീമിനും, നമ്മുടെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, രാധാകൃഷ്ണൻ ഐഎഎസ്, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാധ്യമങ്ങൾ, എന്റെ സ്നേഹനിധികളായ ആരാധകർ എന്നിവർക്കും നന്ദി അറിയിക്കുന്നു. സ്നേഹവും പ്രാർത്ഥനകളും അറിയിക്കുന്നു.” താരത്തിന്റെ ഈയൊരു പോസ്റ്റ് നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് ഇവരെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.