ഭർത്താവിന്റെ മരണ ശേഷം ഇപ്പോഴാണ് സന്തോഷവതിയായി കാണുന്നത്!! യൂറോപ്പിൽ അടിച്ച് പൊളിച്ച് നടി മീന… | Meena Forever Selfie Pulla Post Viral Malayalam

Meena Forever Selfie Pulla Post Viral Malayalam : മലയാളത്തിന്റെ ജനപ്രിയ നടി മീന പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ ഇന്റർനെറ്റിൽ വൈറൽ ആകുന്നു. ബാലതാരമായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി മീന മികച്ച നടിയായി മാറുകയായിരുന്നു. തമിഴ് സൂപ്പർ സ്റ്റാർ രജനിക്കൊപ്പം ബാലതാരമായി അഭിനയിച്ച മീന പിന്നീട് അദ്ദേഹത്തിനൊപ്പം നായികയായും അഭിനയിച്ചിട്ടുണ്ട്.

തൊണ്ണൂറുകളിലെ മികച്ച നടിയായിരുന്ന മീന രജനികാന്തിനെ കൂടാതെ കമൽഹാസൻ, വിജയകാന്ത്, സത്യരാജ്, ശരത്കുമാർ, പ്രഭു തുടങ്ങി നിരവധി മുൻ നിര താരങ്ങൾക്കൊപ്പവും അഭിനയിച്ചു. തമിഴിന് ​​പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ അഭിനയ മികവ് കാണിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് മീന. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്.

ഇപ്പോൾ വൈറൽ ആകുന്നത് താരം പങ്കുവെച്ച സെൽഫി ചിത്രങ്ങൾ ആണ്. യൂറോപ്പിൽ അവധി ആഘോഷിക്കുകയാണ് താരം. ബെൽജിയത്തിൽ നിന്നും ജർമനിയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. താരം നടിയായി ജോലി ചെയ്യുന്ന തിരക്കിനിടയിൽ 2009 ൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ വിദ്യാസാഗറിനെയാണ് മീന വിവാഹം കഴിച്ചത്. ഇവർക്ക് ഇരുവർകുമായി നൈനിക എന്ന ഒരു മകളുണ്ട്, അവൾ ഇപ്പോൾ ഒരു ബാലതാരം കൂടി ആണ്.

2016 ൽ ദളപതി വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നൈനിക ബാലതാരമായി അരങ്ങേറ്റം കുറിച്ചു. നൈനിക സിനിമകളിൽ അഭിനയിക്കുന്നത് മീനക്ക് വളരെ ഇഷ്ടമാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. നടി മീനയുടെ ഭർത്താവായ വിദ്യാസാഗർ 2022 ജൂൺ 28 ന് അന്തരിച്ചു. കഴിഞ്ഞ ജനുവരി മുതൽ ശ്വാസകോശ അണുബാധ മൂലം ബുദ്ധിമുട്ടിയ വിദ്യാസാഗർ ഏതാനും മാസങ്ങൾ ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിൽ ചികിത്സയിലായിരുന്നു തുടർന്ന് വൈറൽ അണുബാധ മൂലം ശ്വാസകോശം പൂർണമായും തകരാറിലായതിനാൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാവുകയും മര ണ പെടുകയായിരുന്നു.

View this post on Instagram

A post shared by Meena Sagar (@meenasagar16)

Rate this post