അടിപൊളി മയോണൈസ് വീട്ടിൽ രണ്ടു മിനുറ്റിൽ ഉണ്ടാക്കാം

എല്ലാവര്ക്കും ഇഷ്ടമുള്ള മയോണൈസ് ഉണ്ടാകുന്ന വിധമാണ് ഈ പോസ്റ്റിലൂടെ പറയുന്നത്.കുബ്ബൂസിന്റെ കൂടെയും,അത് പോലെ സാൻഡ് വിച്ച്,ഷവർമ എന്തിനേറെ പറയുന്നു ഫ്രഞ്ച് ഫ്രൈസിന്റെ കൂടെ പോലും മയോണൈസ് ഉണ്ടെങ്കിൽ മാത്രമേ നല്ല രുചിയോടു കൂടി ആസ്വദിച്ചു കഴിക്കാൻ പറ്റുകയുള്ളു.

മയോണൈസ് അധികവും പുറത്തെ ഹോട്ടലിൽ നിന്നാണ് മിക്കവാറും വാങ്ങിക്കാർ.കൊച്ചു കുട്ടികൾക്ക് പോലും ഹോട്ടലിലെ മയോണൈസ് ആണ് നമ്മൾ കഴിക്കാൻ കൊടുക്കാറ്.മിക്ക ഹോട്ടലുകളിലും ബേക്കറികളിലും കിട്ടുന്ന മയോണൈസ് ദിവസങ്ങൾ പഴക്കം ഉള്ളതായിരിക്കും.

അവർ ഫ്രിഡ്ജിൽ വെച്ച് ദിവസങ്ങളോളം കേടു വരാതെ ഇരിക്കുമെങ്കിലും ആരോഗ്യത്തിന് ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കും.ഇത്ര സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സാധനം ക്യാഷ് കൊടുത്തു വേടിച്ചു നമ്മുടെ ആരോഗ്യം കളയണോ?

ഈ വിഡിയോയിൽ സിമ്പിൾ ആയി രണ്ടു മിനിറ്റ് കൊണ്ട് എങ്ങിനെ മയോണൈസ് ഉണ്ടാക്കാം എന്ന വിശദമാക്കുന്നുണ്ട്.വീഡിയോ മുഴുവനായി കാണുക.ഇഷ്ടപെട്ടാൽ നിങ്ങളുടെ ഫ്രണ്ട്സിനും അയച്ചു കൊടുക്കുക.