വിസ്മയം തീർത്ത് വിസ്മയ!! താര പുത്രിയുടെ കപ്പിൾ ടാറ്റു ആരോടൊപ്പം എന്ന് കണ്ടോ!? പുത്തൻ വിശേഷം പങ്കുവെച്ച് വിസ്മയ മോഹൻലാൽ… | Maya Mohanlal Tattoo Viral Malayalam

Maya Mohanlal Tattoo Viral Malayalam : താരപുത്രി എന്ന പദവികളിൽ നിന്നും മാറി നിൽക്കുന്ന മോഹൻലാലിൻറെ മകൾ വിസ്മയയുടെ പുതിയ വീഡിയോ കാണാം. മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകൻ പ്രണവിനെ പോലെ തന്നെ സഹോദരി വിസ്മയ മോഹന്‍ലാലും താര പുത്രി എന്ന പദവികളില്‍ നിന്നും മാറി ജീവിക്കുന്ന ആളാണ്.
തന്റെ യാത്രകളും പുസതകങ്ങളും കൂടാതെ കുങ്ഫു പഠിക്കലുമൊക്കെയായി വിസ്മയ തന്റെ ലോകം ചെറുതാക്കി മാറ്റിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് മായ തന്റെ യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറൽ ആകുന്നത് മായ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളും വിഡിയോസും ആണ്. കയ്യിൽ ടാറ്റൂ അടിക്കുന്ന വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചത്.

ചിത്രത്തിന് മായ ക്യാപ്ഷൻ നൽകിയത് ‘വോറ്റാട്ടു സിസ്റ്റർ ടാറ്റു എന്നാണ്. തന്റെ കയ്യിന്റെ ചെറുവിരലിൽ ആണ് വിസ്മയ ടാറ്റു അടിച്ചത്. ഒരു സ്മൈലി ആണ് ടാറ്റു ആയി സെലക്ട് ചെയ്തത് തന്റെ സഹോദരിയുടെ കയ്യിലാണ് സ്മൈലിയുടെ ബാക്കി ഭാഗം ടാറ്റു ചെയ്തത്. അതുപോലെ തന്നെ രണ്ട് പേരും അവരുടെ കൈ വിരലുകൾ ചേർത്ത് പിടിച്ചുള്ള ഫോട്ടോസും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. വിസ്മയ രചിച്ച ‘Grains of Stardust’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷയായ ‘നക്ഷത്രധൂളികൾ’ കഴിഞ്ഞ ഓഗസ്റ്റിൽ പ്രകാശനം നടന്നിരുന്നു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്നാണ് പ്രകാശനം ചെയ്തത്. തൃശൂരിൽ നടന്ന പരിപാടിയിൽ യുവ എഴുത്തുകാരി ആയ സംഗീതാ ശ്രീനിവാസനും പങ്കെടുത്തിരുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നുവെന്ന് മോഹൻലാൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ മകളെ കുറിച്ച് എഴുതിയിരുന്നു. കവയിത്രി ആയ റോസ്മേരിയാണ് ഈ പുസ്തകം വിവർത്തനം ചെയ്തത്. പെൻഗ്വിൻ ബുക്സാണ് ‘Grains of Stardust’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.