ഇങ്ങനെ ചെയ്ത് നോക്കൂ. ഏത് കായ്ക്കാത്ത മാവും കായ്ക്കും, മാവ് കായ്ക്കാൻ എളുപ്പവഴികൾ.!!

മിക്കവർക്കും ഉള്ള ഒരു പരാതിയാണ് ഫലവൃക്ഷങ്ങളായാലും പച്ചക്കറികളാണ് കായ്ക്കുന്നില്ല എന്നത്. മാവിൻറെ കാര്യത്തിൽ പ്രത്യേകിച്ചും. ഓരോ സസ്യങ്ങൾക്കും ഓരോ പരിചരണരീതിയാണുള്ളത്. നല്ലത് പോലെ പരിപാലിച്ചാൽ മാത്രമേ കായ്‌ഫലം ഉണ്ടാവുകയുള്ളൂ.

ഫലവൃക്ഷങ്ങളുടെ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കൊമ്പ് മുറിച്ചുമാറ്റൽ. സാധാരണയായി മാവ് നട്ടാൽ നാലോ അഞ്ചോ വര്ഷം കഴിഞ്ഞാൽ കായ്ക്കും. പലപ്പോഴും കാലാവസ്ഥ വ്യതിയാനം മൂലം കായ്ക്കുന്ന സമയത്തിന് വ്യത്യാസം വരാറുണ്ട്.

ഇത്തിൾക്കണ്ണി പോലെയുള്ള സസ്യങ്ങൾ ഉണ്ടെങ്കിൽ മാവ് കായ്ക്കില്ല എന്ന് മാത്രമല്ല മരം നശിക്കുകയും ചെയ്യും. ഇത്തിൾക്കണ്ണി മുറിച്ച് മാറ്റുന്നത് സൂര്യപ്രകാശം ശരിയായ രീതിയിൽ കിട്ടാൻ സഹായിക്കും. നല്ല രീതിയിലുള്ള പരിചരണം കൊടുക്കാൻ ശ്രദ്ധിക്കണം.

മാവ് പൂക്കുന്നതിൻറെ തൊട്ട് മുൻപത്തെ മാസം കരിയിലയും തൊണ്ടും പച്ചപ്പുല്ലുമെല്ലാം നല്ലതുപോലെ പുകക്കുക. ഇത് മാവ് പൂക്കാൻ സഹായിക്കും. ഇതിനെക്കുറിച്ച് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Krishi Lokam