മഷൂറയെ പൊന്ന് കൊണ്ട് മൂടി ബഷീർ!! ജുവല്ലറിയിൽ വെച്ച് പൊട്ടികരഞ്ഞു സുഹാന; വീഡിയോ വൈറൽ… | Mashurakkum Suhanakkum Pappa Kodutha Surprise Video By Basheer Bashi

Mashurakkum Suhanakkum Pappa Kodutha Surprise Video By Basheer Bashi : ബിഗ് ബോസിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് ബഷീർ ബഷി. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ബഷീർ. ഇവർ പങ്കുവയ്ക്കുന്ന വിഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഇപ്പോൾ മൂന്നാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുക്കാന്‍ തയ്യാറാവുകയാണ് ബഷീര്‍ ബാഷിയും കുടുംബവും. തന്റെ രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയായത് മുതലുള്ള സന്തോഷത്തിൽ ആണ് താരകുടുംബമുള്ളത്.

തന്റെ വീട്ടില്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയതും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇനി അടുത്തതായി മഷൂറയുടെ വീട്ടില്‍ വച്ച് പരമ്പരാഗതമായ രീതിയിൽ ചടങ്ങ് നടത്താന്‍ പോവുകയാണ് ഇവർ. ഇപ്പോൾ അതിന് മുന്നോടിയായിട്ടുള്ള യാത്രയിലാണ് ഈ കുടുംബം. കൂടാതെ മഷൂറ ഗര്‍ഭിണി ആയതിന് പിന്നാലെ മഷൂറയുടെ പപ്പയുടെ ആഗ്രഹ പ്രകാരം മകള്‍ക്ക് സ്വര്‍ണം വാങ്ങിക്കുന്നതിനെ കുറിച്ചു മുൻപ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ഇപ്പോൾ വയറൽ ആവുന്നത് സീമന്തം ചടങ്ങിന് മുന്നോടിയായി നടന്ന ഒരു ഷോപ്പിങിന്റെ വീഡിയോ ആണ്. മഷൂറയ്ക്ക് പപ്പയും ബഷീറും ചേർന്ന് മുപ്പത്തിയഞ്ച് പവൻ സ്വർണ്ണമാണ് സീമന്ത ​ചടങ്ങിന് മുന്നോടിയായി സർപ്രൈസ് സമ്മാനമായി നൽകിയത്. മഷൂറയ്ക്ക് സർപ്രൈസ് നൽകണമെന്ന് കുടുംബം നേരത്തെ തീരുമാനിച്ചിരുന്നു. ഈ വീഡിയോയിൽ കാണാം മഷൂറയേയും സുഹാനയേയും എല്ലാം കൂട്ടിയാണ് സ്വർണ്ണം മേടിക്കാനായി പോയത്. അവിടെ എത്തിയപ്പോൾ മഷൂറയ്ക്കൊപ്പം സുഹാനയ്ക്കും മഷൂറയുടെ പപ്പ കിടിലൻ സർപ്രൈസ് ഗിഫ്റ്റ് ആണ് നൽകിയത്.

മഷൂറയ്ക്ക് സ്വർണ്ണം വാങ്ങിയപ്പോൾ തന്റെ മറ്റൊരു മകൾ കൂടിയായ സുഹാനയെ മറക്കാൻ കഴിയില്ലെന്നും അവൾക്കും എന്തെങ്കിലും സമ്മാനം നൽകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും വിഡിയോയിൽ പറയുന്നത് കാണാം. അതോടൊപ്പം മഷൂറയുടെ പപ്പ സുഹാനയ്ക്ക് സ്വർണ്ണ വള സമ്മാനം നൽകുകയായിരുന്നു. കൂടാതെ സുഹാനയ്ക്ക് ‌ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള അനുവാദം നൽകി. സമ്മാനമായ വള പപ്പ കൈയ്യിലിട്ട് കൊടുത്തപ്പോൾ സുഹാന പൊട്ടികരയുകയായിരുന്നു. എന്റെ സ്വന്തം പാരന്റ്സ് കൂടെ ഇല്ലെങ്കിലും എന്റെ എല്ലാ അവസ്ഥയിലും ഇങ്ങനെ ആണ് എനിക്ക് അത്യാവശ്യം വേണ്ട സമയത്ത് ആരെങ്കിലും ഇങ്ങനെ ഉണ്ടാകും എന്നാണ് സുഹാന പറഞ്ഞത്.

2.7/5 - (31 votes)