ഗർഭിണി ആയതിന് ബഷീറും കുടുംബവും മഷൂറക്ക് നൽകിയ സമ്മാനം കണ്ടോ!? ബഷീറിന്റെ സർപ്രൈസിൽ അമ്പരന്ന് ഭാര്യമാർ… | Mashura Basheer Grand Baby Shower Ceremony Viral Malayalam

Mashura Basheer Grand Baby Shower Ceremony Viral Malayalam : ബിബി ഫാമിലിയുടെ ഓരോ സന്തോഷങ്ങളും അവർ തങ്ങളുടെ ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ മഷൂറയുടെ ബേബി ഷവർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇവർ. തന്റെ സ്പെഷ്യൽ ഡേ മനോഹരമാക്കി മാറ്റിയ ബഷീറിനും സുഹാനക്കും കുഞ്ഞുങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് മഷൂറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത പിക് ആണ് വൈറൽ ആയിരിക്കുന്നത്.

പ്രെഗ്നൻസി ദിനങ്ങൾ അത്ര എളുപ്പമല്ല എങ്കിലും ഈ ദിനങ്ങൾ എന്റെ കുഞ്ഞു വാവായിലേക്കു അടുപ്പിക്കുന്നു. ഈ ദിവസം തന്നെ കൂടുതൽ സന്തോഷം ഉള്ളവളാക്കിയതിനു ബഷീറിന് നന്ദി എന്നും പറഞ്ഞാണ് മഷൂറ പോസ്റ്റ്‌ ചെയ്തത്. സോനുവും കുട്ടികളും ഇല്ലാതെ ഒന്നും പൂർണമാകില്ലെന്നും മഷൂറ കൂട്ടിച്ചേർത്തു. എല്ലാ ആഘോഷങ്ങളും വ്ലോഗ് ആക്കാറുണ്ട് ഇവർ പക്ഷെ പതിവിന് വിപരീതമായി യൂട്യൂബ് വീഡിയോയ്ക്ക് മുൻപ് എത്തിയത് മഷൂറയുടെ പോസ്റ്റ്‌ ആണ്.

ബേബി ഷവറിന്റെ ആഘോഷങ്ങളും വിശേഷങ്ങളും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വീട്ടിൽ എല്ലാവർക്കും യുട്യൂബ് ചാനലുകൾ ഉണ്ട്. മഷൂറയ്ക്ക് ഈ ഇടയാണ് 1 മില്യൺ സബ്സ്ക്രൈബേഴ്സ് തികഞ്ഞത്. ഡെയിലി വ്ലോഗ്ഗുകളും സ്പെഷ്യൽ വ്ലോഗുകളുമൊക്കെയായി സജീവമാണ് മഷൂറ സോഷ്യൽ മീഡിയയിൽ. പ്രെഗ്നന്റ് ആയ വിവരവും വ്ലോഗിലൂടെയാണ്‌ മഷൂറ ആരാധകരെ അറിയിച്ചത്.

തുടർന്ന് സ്കാനിങ്ങിന് പോകുന്നതും മറ്റ് വിശേഷങ്ങളുമെല്ലാം വ്ലോഗ് ചെയാറും ഉണ്ട്. അത് കൊണ്ട് തന്നെ ബേബി ഷവർ വീഡിയോയും ഉടൻ വരുമെന്ന് കരുതാം. ബിഗ്‌ബോസ് മലയാളം ഷോയിൽ കണ്ടെസ്റ്റന്റ് ആയി ബഷീർ ബഷി എത്തിയിരുന്നു. ഷോയിൽ വെച്ചാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. ഇതിനു ശേഷം നിരവധി വിമർശനങ്ങൾ നേരിട്ടെങ്കിലും വിമർശിച്ചതിൽ പകുതിയിലേറെ പേരെയെങ്കിലും തങ്ങളുടെ ഫാമിലിയുടെ ആരാധകരാക്കാൻ ഇവർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റഫോമും ബിസിനസ്സും എല്ലാം ഒരേ പോലെ വിജയകരമായി കൊണ്ട് പോകാൻ ഇവർക്ക് കഴിയുന്നുണ്ട്.

Rate this post