ജനിച്ച് വീണ് 22 ദിവസത്തിൽ സിൽവർ രാജ.!! ഇബ്രു മോനെ തേടി എത്തിയ അത്യപൂർവ സൗഭാഗ്യം കണ്ടോ.!? ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ യൂട്യൂബർ ബഷീർ കുടുംബത്തിൽ ആഘോഷം വൈറൽ.!! | Mashura Basheer And Basheer Bashi Son Muhammad Ebran Basheer Happy News

Mashura Basheer And Basheer Bashi Son Muhammad Ebran Basheer Happy News : മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആണ് ബഷീർ ബാഷി. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി പരമ്പരയിലൂടെയാണ് ഇദ്ദേഹത്തെ പ്രേക്ഷകർ അടുത്തറിയുന്നത്. അദ്ദേഹം മാത്രമല്ല ഇദ്ദേഹത്തിനെ കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ബഷീറിന് രണ്ട് ഭാര്യമാരാണ് ഉള്ളത് മഷൂറയും സുഹാനെയും. ഇതിന്റെ പേരിൽ നിരവധി വിവാദങ്ങൾ ഇദ്ദേഹത്തിന് സമൂഹത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

എല്ലാ വിവാദങ്ങൾക്കും എതിരെ ശക്തമായ നിലനിൽപ്പോടെയാണ് ബഷീർ മുന്നോട്ടുപോയത്. എന്നാൽ ഇപ്പോൾ ഇതാ ഇവർക്കെതിരെ വിവാദങ്ങൾ ഉയർന്ന സമൂഹം തന്നെ ഇവരെ അംഗീകരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇവരുടെ കുടുംബത്തിലെ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. എല്ലാ ചാനലുകളിലൂടെയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരങ്ങൾ. ബഷീറിനും മഷൂറയ്ക്കും ഇതിനോടകം തന്നെ വൺ മില്യൺ ഫോളോവേർസ് കടന്നു കഴിഞ്ഞു.

ഗോൾഡൻ പ്ലേ ബട്ടനും സ്വന്തമാക്കി. ഇപ്പോഴിതാ ബഷീർ മഷൂറയുടെ മകനായ ഇബ്രാൻ മുഹമ്മദിനും സിൽവർ പ്ലേ ബട്ടൻ ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യൂട്യൂബർ ആണ് ഇബ്രാൻ മുഹമ്മദ്. ജനിച്ചപ്പോൾ തന്നെ സെലിബ്രിറ്റിയായി മാറിയ കുഞ്ഞാണ് ഇബ്രാൻ. കുഞ്ഞിന് 22 ദിവസം പ്രായമുള്ളപ്പോൾ തന്നെ യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ ലഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഒരുമാസവും 22 ദിവസവും ഉള്ളപ്പോൾ ആണ് ബഷീറിന്റെ കുടുംബം പ്ലേ ബട്ടൻ പ്രേക്ഷകർക്കായി അൺബോക്സ് ചെയ്യുന്നത്.

കുറച്ചു തിരക്കുകൾ കാരണം വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റിയില്ല എന്ന് ക്ഷമാപണത്തോടെയാണ് ബഷീറിന്റെ കുടുംബം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ യൂട്യൂബ് പ്ലേ ബട്ടണുകൾ പ്രദർശിപ്പിച്ചിരിക്കുന്ന ചുമരിലേക്ക് ഒരു സിൽവർ പ്ലേ ബട്ടൻ കൂടി. ഇനി വരാനുള്ളത് സുഹാനയുടെ ഒരു ഗോൾഡൻ പ്ലേ ബട്ടൻ കൂടി മാത്രമാണന്നും അതിനായി ഇനി 4000 സബ്സ്ക്രൈബേർസ് കൂടി മാത്രം മതിയെന്നും ഇവർ പറയുന്നു. അത് എത്രയും പെട്ടെന്ന് ലഭിക്കട്ടെ എന്നും അതിനായി നിങ്ങളുടെ എല്ലാ സപ്പോർട്ടുകളും വേണം എന്നും ഇവരുടെ കുടുംബം വീഡിയോയിൽ പറയുന്നുണ്ട്.

Rate this post