വില കേട്ടാൽ 😲😲😲 ഈ ചെടികൾ നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടോ..?? ഉള്ളവർ അറിഞ്ഞിരിക്കണം.!!

മിക്കവരുടെയും ബാല്യകാല ഓർമകളിൽ മഷിത്തണ്ട് കൂടെയുണ്ടാവും. വെള്ളത്തണ്ട്, വെറ്റില പച്ച എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. മഷിത്തണ്ട് ചെടി ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ധാരാളമായി കണ്ടു വരുന്നത്. പുരാതന കാലം മുതലെ ലോകത്തിന്റെ പല ഭാഗങ്ങളിലും മഷിത്തണ്ട് ഭക്ഷണത്തിനുള്ള ഇലക്കറിയായി ഉപയോഗിക്കാറുണ്ട്.

പൊട്ടാസ്യം, കാൽസ്യം, അയേൺ, കാർബോഹൈഡ്രേറ്റ് എന്നിവയാണ് മഷിത്തണ്ടിലെ പ്രധാന പോഷക ഘടകങ്ങൾ . ഇതിന്റെ ഇലയോ തണ്ടോ ചതച്ചു മണുത്താൽ കടുകിന്റെതിനു സാമാനം. വേരുകൾ ചതച്ചു പിഴിഞ്ഞ് പനിയുടെ ചികിത്സക്കും ഉപയോഗിക്കുന്നു.

ജലദോഷം, മൂത്രതടസ്സം എന്നിവക്കുള്ള ഉത്തമമരുന്നാണ്. എന്നാൽ ഇതിന്റെ വില കേട്ടാൽ ഞെട്ടിപോകും. 999 രൂപയാണ് ഇതിന്റെ വില. തൊട്ടാവാടിയെ അറിയാത്തവരുണ്ടാവില്ല. വളരെ ഔഷധഗുണമുള്ള തൊടിയിലും മറ്റും കാണപ്പെടുന്ന ഒരു സസ്യമാണ്. ബാഹ്യ പ്രേരണ മൂലമുള്ള എല്ലാ തരം അലെർജികൾക്കും തൊട്ടാവാടി നല്ലൊരു മരുന്നാണ്..

ആയുർവേദ വിധിപ്രകാരം ശ്വസന സംബന്ധമായ രോഗങ്ങൾക്കെതിരെയും വ്രണം, കഫം എന്നിവയെ ശമിപ്പിക്കാനും വളരെ ഗുണവത്താണ്. ചതച്ചു നീരെടുത്ത എണ്ണ തേച്ച് കുളിക്കുന്നതും കുടിക്കുന്നതും അലെർജികൾക്കെതിരെ നല്ലൊരു മരുന്നാണ്. വിഷ ജന്തുക്കൾ കടിച്ചാൽ പുരട്ടാവുന്ന മരുന്ന് കൂടിയാണ് . ഇതിന്റെ വില 299 രൂപയാണ്. credit : easy tips4u