ഓണത്തിന് കോടികൾ ഒരുക്കി മാരുതി.!! ഓണത്തെ വരവേൽക്കാൻ കൈനിറയെ ഓഫറുകളുമായി മാരുതി; ഓണം ഓഫ്ഫർ മാരുതി സുസുക്കി 2023.!! | maruti suzuki exclusive onam offers 2023
maruti suzuki exclusive onam offers 2023 : കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.
മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’ യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്.
മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 ഇഞ്ച് 4കെ. എൽ.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവൻ, പ്രീമിയം ട്രോളി ബാഗ് എന്നിവയിൽ ഏതെങ്കിലും ഒരു സമ്മാനം ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നു.
കൂടാതെ ഏറെ ആവശ്യക്കാരുള്ള മാരുതി മോഡലുകൾക്കെല്ലാം വലിയ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ആൾട്ടോ K10ന് 71100, എസ്പ്രസോക്ക് 66100, സ്വിഫ്റ്റിന് 480000, സെലേറിയോക്ക് 72000 എന്നിങ്ങനെ വലിയ കിഴിവുകളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ആകർഷകമായ ഫിനാൻസ് സ്കീമുകൾ, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ ആദ്യ തവണ എന്നീ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.