ഇത് കണ്ടാൽ പിന്നെ ഒരിക്കലും നിങ്ങൾ പഴയ മരുന്ന് കുപ്പികൾ കളയൂല.. നിങ്ങൾക്ക് അറിയാത്ത മനോഹരമായ 3 വിദ്യകൾ.!!!

മരുന്ന് ബോട്ടിലുകൾ ഇല്ലാത്ത വീടുകൾ അപൂർവമാണ്. മിക്ക വീടുകളിലും ഇത് ഉണ്ടാകും. കുട്ടികളുള്ള വീടുകളിൽ പ്രത്യേകിച്ചും. ഇത്തരം ബോട്ടിലുകൾ മിക്കവാറും എല്ലാവരും കളയുകയാണ് പതിവ്. ഇത് ഡെക്കറേറ്റ് ചെയ്ത് ഷോ പീസ് ആയി വെച്ചാലോ. നല്ല ഭംഗിയായിരിക്കും അല്ലെ.

ഇതിനു വേണ്ടി നമുക്ക് വേണ്ടത് 3 ബോട്ടിലുകളാണ്. ആദ്യത്തെ ബോട്ടിൽ എടുത്ത് അത് കമ്പ്ലീറ്റ് ആയി പെയിന്റ് ചെയ്യുക. പേർളിൻറെ ഫാബ്രിക് പെയിന്റെടുക്കുന്നതാണ് നല്ലത്. രണ്ട് ബോട്ടിലുകൾ ഇങ്ങനെ പെയിന്റ് ചെയ്യണം.

ഇനി വേണ്ടത് മുട്ടത്തോട് ആണ്. ഇത് നന്നായി മിക്സിയിലിട്ട് പൊടിച്ചതിന് ശേഷം ഈ പൊടിയിലേക്ക് കളർ ചേർത്ത് മിക്സ് ചെയ്യുക. ആദ്യത്തെ കുപ്പിയിൽ മുഴുവൻ ഭാഗവും പശ തേച്ച് ഈ പൊടി ഇതിനു മുകളിൽ വിതറുക. രണ്ടാമത്തെ കുപ്പിയുടെ മുകൾഭാഗവും അടിഭാഗവും മാത്രം ഇങ്ങനെ ചെയ്യുകചെയ്‌താൽ മതി.

മറ്റൊരു ബോട്ടിൽ എടുത്ത് അതിലേക്ക് പശ തേച്ച് ടിഷ്യു പേപ്പർ ചുറ്റിയതിനു ശേഷം അതിൻറെ മുകളിൽ പെയിന്റ് അടിക്കണം. എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : THASLIS DESIGNING