മെറീനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ.. ഫോട്ടോയ്ക്ക് നാഗവല്ലി ലുക്കുണ്ടെന്ന് ആരാധകർ.!!

മോഡിലിംഗിലും സിനിമയിലുമൊക്കെയായി സജീവമായ താരമാണ് മെറീന മൈക്കിള്‍. മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ ശേഷമാണ് മെറീന സിനിമയില്‍ സജീവമാകുന്നത്. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ ഈ നടിക്ക് ആരാധകർ ഏറെയാണ്.

ആരാധകർക്ക് വേണ്ടി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്. ഇപ്പോളിതാ താരത്തിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ് സേഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കണ്ണുകൾ രണ്ടും കട്ടിക്കെഴുതി നെട്ടി ചുട്ടിയും ഇട്ടു മുടി മുൻപോട്ട് പിന്നിയിട്ട് നാഗവല്ലിയുടെ ലുക്കിലാണ് മെറീന എത്തിയിരിക്കുന്നത്. ഈപുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അനീഷ് ബാബുവാണ്. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അഭിലാഷ് ചിക്കുവിന്റെ മേക്കപ്പും ‘ലെയ്‌റ ബൈ കുഞ്ചി സിബിയുടെ കോസ്റ്റിയുമാണ് മെറീന ഇട്ടിരിക്കുന്നത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലൂടെയാണ് മെറീന സിനിമയിലേക്ക് വരുന്നത്. പിന്നീട് ഏറെ പ്രേക്ഷകപ്രീതി നേടിയത് ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു.