അനുഭവത്തിൽ വന്നപ്പോൾ ഞാൻ പഠിച്ചു; ഒടുവിൽ കുറ്റം എന്റെ തലയ്ക്ക് വെച്ചു… | Manoj Kumar About Dr Robin News Malayalam

Manoj Kumar About Dr Robin News Malayalam : ഡോക്ടർ റോബിൻ ചതിക്കുന്ന ഒരാളാണോ? അങ്ങനെയെങ്കിൽ അതൊന്നറിഞ്ഞിട്ട് തന്നെ കാര്യം…. ടെലിവിഷൻ താരം മനോജ് കുമാറിന്റെ യൂ ടൂബ് ചാനലിലെ തമ്പ്നെയിൽ കണ്ടപ്പോൾ ഒരു നിമിഷം എല്ലാവരും ഒന്ന് ആകുലപ്പെട്ട് പോയി. നമ്മളെല്ലാം ഏറെ സ്നേഹിക്കുന്ന, ആരാധിക്കുന്ന ഡോക്ടർ റോബിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്നായിരുന്നു പലരുടെയും സംശയം. സംഭവം ഇങ്ങനെ. മനോജിനെ കാണാൻ റോബിൻ വരാമെന്ന് പറഞ്ഞു. രാവിലെയാണ് സമയം പറഞ്ഞത്.

വേറെ എന്തോ പരിപാടിയിൽ പെട്ട് പോയതുകൊണ്ട് വൈകുമെന്നും ഉച്ചയ്ക്ക് എത്താമെന്നും പിന്നീട് മാറ്റിപ്പറഞ്ഞു. എന്നാൽ ഉച്ചയ്ക്ക് വിളിച്ച് പറയുകയാണ് ഇന്ന് വരവ് നടക്കില്ല, ഇപ്പോൾ നിൽക്കുന്ന പരിപാടിയിൽ പെട്ടുപോയിരിക്കുകയാണത്രേ. എന്തായാലും റോബിൻ വരാത്തത് മനോജിന് വലിയ സങ്കടമായി.ഈ സങ്കടവും ദേഷ്യവുമെല്ലാം ചാനലിലൂടെ പറയണമെന്ന് തോന്നി.

Manoj Kumar About Dr Robin News Malayalam
Manoj Kumar About Dr Robin News Malayalam

അങ്ങനെ ക്യാമറക്ക് മുൻപിൽ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നും വരുന്നു, സാക്ഷാൽ റോബിൻ രാധാകൃഷ്ണൻ. പിന്നെ ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനം. പരസ്പരം ഉമ്മവെക്കൽ. അതിന് ശേഷം റോബിന്റെ വക പരാതികൾ തുടങ്ങുകയായി. മനോജേട്ടനാണ് കാണാം എന്ന് പറഞ്ഞ് തീയതിയും സമയവും മാറ്റിക്കൊണ്ടിരിക്കുന്നത് എന്നുപറഞ്ഞുകൊണ്ടാണ് റോബിൻ സംസാരിച്ചുതുടങ്ങിയത്.ഈ വീഡിയോക്ക് താഴെ ഒട്ടേറെ കമ്മന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തമാശക്ക് ആണെങ്കിൽ പോലും ഇത്തരത്തിലുള്ള ടൈറ്റിലുകൾ വീഡിയോക്ക് കൊടുക്കരുത്.

തെറ്റിദ്ധാരണ പടർത്താൻ സാധ്യതയുള്ള ഇത്തരം കാര്യങ്ങൾ ഈ സമയത്ത് ഒഴിവാക്കണമെന്നാണ് റോബിൻ ആരാധകർ ആവശ്യപെടുന്നത്. ഒന്നാം സ്ഥാനം ഉറപ്പിച്ച് ബിഗ്ഗ്‌ബോസ് ഷോയിലെത്തിയ താരമാണ് ഡോക്ടർ റോബിൻ. എന്നാൽ സഹമത്സരാർത്ഥിയുടെ മുഖത്ത് കൈവെച്ചതിന്റെ പേരിൽ. റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇന്ന് ജനങ്ങളുടെ മനസ്സിൽ ഒരു രാജകീയപദവി തന്നെയാണ് ഡോക്ടർ റോബിനുള്ളത്, ഒന്നാം സ്ഥാനത്തേക്കാൾ വലിയ ഒരു പദവി.

Rate this post