മഞ്ജുവാര്യരുടെ വിവാഹം ജനുവരി 14ന്, ചൂടുള്ള വാർത്തയുമായി ഇറങ്ങിയ പത്രം വിറ്റു പോയത് നിമിഷങ്ങൾക്കകം ഒരു വൈറൽ കുറിപ്പ്!!

0

മലയാളി പ്രേക്ഷകർക്ക് എപ്പോഴും പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യർ. മഞ്ജു വീണ്ടും വിവാഹിതയാവാൻ പോകുകയാണ് എന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മഞ്ജുവിന്റെ ആരാധകർ. എന്നാൽ വാർത്തയുടെ സത്യമിതാണ്. അത് സംബന്ധിച്ചുള്ള റൊണാൾഡ് നിഷാന്ത് എന്ന ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറൽ ആവുന്നത്. യുവാവിന്റെ പോസ്റ്റ് ഇങ്ങനെ:

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു….. വിവാഹം ജനുവരി: 14 ന്. ……..★★★★★★★★★★★★★★★★ഇന്നലെ തമ്പാനൂർ സ്റ്റാൻറിൽനിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു .”ചൂടുള്ള വാർത്ത… ചൂടുള്ള വാർത്ത..

ജലാറ്റിൻകമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ… “ആരും പത്രം വാങ്ങുന്നില്ല.”ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്”അപ്പോഴുമില്ല ഒരനക്കവും. ശുഭദിനം കൂട്ടുകാരെ….മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു. ……വിവാഹം ജനുവരി 14 ന് “നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത്ഈയുള്ളവനും വാങ്ങി ഒരെണ്ണം.

പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി….ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്,അങ്ങിനെ ഒരു വാർത്തയെ ഇല്ല…എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യൻറെ സ്വകാര്യതയിലേക്കുള്ളഒളിഞ്ഞ്നോട്ടമാണ്മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന്പഠിച്ച് വെച്ചിരിക്കുന്നു…( നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. )😃😃😃😃😃😃😃😃😃😃കടപ്പാട്