മഞ്ജു വാര്യർക്ക് ബർത്ത് ഡെ മാഷ് അപ്പ് വീഡിയോ ഒരുക്കി ആരാധകർ.. വീഡിയോ കാണാം.!!

ആദ്യകാലം മുതൽക്കു തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മഞ്ജു വാര്യർ. വിവാഹശേഷം സിനിമാലോകത്തോട് താത്കാലികമായി വിടപറഞ്ഞു എങ്കിലും പതിനാല് വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് ആരാധകർ ആഘോഷമാക്കിയിരുന്നു.

ഏറെ കാലത്തിന് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് കൊണ്ട് ആരാധകരുടെ ഇഷ്ടം കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിമാരില്‍ ഒരാളും കൂടിയാണ് ഇപ്പോൾ മഞ്ജു. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്.

മഞ്ജുവിന്റെ പിറന്നാളിന് ആരാധകർ ഒരുക്കിയിരിക്കുന്ന മാഷ് അപ്പ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഈ വീഡിയോ ആരാധകർക്ക് മഞ്ജുവിനോടുള്ള ഇഷ്ടം കാണിച്ചുതരുന്ന ഒന്നാണ്.

സെപ്തംബർ പത്തിനാണ് മഞ്ജുവിന്റെ പിറന്നാൾ. കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ഈ നായിക. സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തിന് തുടക്കമിട്ടത്. സല്ലാപം എന്ന സിനിമയിലൂടെയാണ് നായികയായി വേഷമിട്ടത്.

ദിലീപുമായി വിവാഹിതയായ താരം പിന്നീട് സിനിയിലുള്ള അഭിനയം നിർത്തിവെച്ചിരുന്നു. പതിനാലുവർഷത്തിനു ശേഷം വിവാഹമോചിതയായ താരം പിന്നീട് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.