മാസ്ക്കിൽ കുസൃതി കാണിച്ച് മഞ്ജു വാര്യർ.. ശ്രദ്ധ നേടി മഞ്ജു വാര്യരുടെ പുതിയ ചിത്രം.!!

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടായിരുന്നു മഞ്ജു ഓരേ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

സമൂഹ മാധ്യമങ്ങളിൽ തൻറെ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു താരമാണ് മഞ്ജു വാര്യർ. ഇപ്പോൾ മഞ്ജു വാര്യരുടേതായി ഒരു രസികൻ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിത്രം വരച്ച മാസ്കുമായി നിൽക്കുന്ന മഞ്ജു വാര്യരുടെ ചിത്രമാണ് വൈറലാകുന്നത്.

നടി തന്നെയാണ് രസകരമായ മാസ്ക്ക് ചിത്രത്തിൽ മോഡലായി എത്തിയിരിക്കുന്നത്. മഞ്ജുവാര്യരുടെ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. വളരെപ്പെട്ടെന്ന് തന്നെ ഈ മാസ്ക്ക് ചിത്രം ശ്രദ്ധ നേടുകയും ചെയ്തു.

1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം ഇരുപതോളം സിനിമകളിൽ അഭിനയിച്ച താരം വിവാഹശേഷം അഭിനയം നിർത്തി. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.