ഇപ്പോഴുള്ള കഷ്ടതകൾ മുന്നോട്ടുള്ള ജീവിതം സുഗമമാക്കും; വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ചു മഞ്ജുഷ മാർട്ടിൻ… | Manjusha Martin Workout Video Goes Viral Malayalam

Manjusha Martin Workout Video Goes Viral Malayalam : പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. മറ്റുപരമ്പരകളിൽ നിന്നും സാന്ത്വനം വേറിട്ടു നിൽക്കുന്നതുകൊണ്ട് തന്നെ ആരാധകരുടെ എണ്ണവും കൂടുതലാണ്. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർത്താക്കളുടെ ഹൃദയത്തോട് ചേർത്തു നിർത്തുന്നു. ഈയടുത്താണ് സാന്ത്വനം പരമ്പരയിലേക്ക് മറ്റൊരു കഥാപാത്രം കൂടിയെത്തിയത്. അച്ചു എന്നാണ് കഥാപാത്രത്തിന്റെ പേര്.ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുഷ മാർട്ടിനാണ്.സാന്ത്വനം കുടുംബത്തിലെ ഏറ്റവും ചെറിയ സന്തതിയായ കണ്ണന്റെ മുറപ്പെണ്ണായാണ് അച്ചു എത്തുന്നത്. ടിക് ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുഷ.

ഒരു നല്ല കണ്ടന്റ് ക്രിയേറ്റർ, മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ നിരവധി കഴിവുകൾ താരത്തിനുണ്ട്. കൂടാതെ മഞ്ജുഷക്കായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.തന്റെ സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ എല്ലാം ആരാധകരോട് വളരെയടുത്ത് ചേർന്നുനിൽക്കാൻ താരം ശ്രമിക്കാറുണ്ട്. 5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് മഞ്ജുഷയ്ക്ക് തന്റെ യൂട്യൂബ് ചാനലിൽ ഉണ്ട്. പരമ്പരകളുടെ ഭാഗം മാത്രമല്ല ഷോർട്ട് ഫിലിമുകളുടെയും ഭാഗമാകാൻ ഇതിനോടകം തന്നെ മഞ്ജുഷയ്ക്ക് സാധിച്ചിട്ടുണ്ട്. സാന്ത്വനം പരമ്പരയിൽ എത്തിയ മഞ്ജുഷയ്ക്ക് പ്രേക്ഷകരിൽ നിന്നും നിരവധി നെഗറ്റീവ് കമന്റുകൾ വന്നിട്ടുണ്ടായിരുന്നു.

ദേവിക്കും അഞ്ജലിക്കും അപ്പുവിനും ഒപ്പം കിടപിടിച്ചു നിൽക്കാൻ ഈ കുട്ടിക്ക് സാധിക്കില്ല എന്നൊക്കെ രീതിയിലുള്ള കമന്റുകൾ ആയിരുന്നു അധികവും ഉണ്ടായിരുന്നത്. എന്നാൽ ഈ കമന്റുകൾ എല്ലാം മറികടക്കുന്ന വാദവുമായി ഈ അടുത്ത് മഞ്ജുഷ സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരുന്നു.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ ആണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഇതൊരു വർക്കൗട്ട് വീഡിയോ ആണ്.
തനിക്ക് ജിമ്മിൽ വർക്ക് ഔട്ട് തുടങ്ങാൻ സാധിക്കുന്നില്ല എന്നതും എന്നാൽ പിന്നീട് കഠിന പരിശ്രമത്തിനൊടുവിൽ പലതും ചെയ്യാൻ സാധിക്കുന്നു എന്നതുമാണ് വീഡിയോയിലെ കണ്ടന്റ്.

ഇത് ആരാധകർക്ക് ഒരു ഇൻഫ്ലുവൻസിംഗ് കൂടി ആയി പങ്കുവയ്ക്കപ്പെട്ട വീഡിയോ ആണ്. കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് ഏതൊരു കാര്യത്തിനും വിജയം കിടക്കുന്നത് എന്ന് ഈ വീഡിയോ സൂചിപ്പിക്കുന്നു.പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായി താരം കുറിച്ചിരിക്കുന്നത് ഇങ്ങനെ
” Don’t quit, suffer now and leave your the rest of your life as a champion,you can”
ഈ വീഡിയോ ഒരുപക്ഷേ തന്നെ പരിഹസിച്ച വ്യക്തികൾക്കുള്ള ഒരു മറുപടി കൂടി അയക്കാം .