കളികൾ ഇനി അടുത്ത ലെവലിലേക്ക്..!! തമിഴ് പാട്ട് പാടി എല്ലാവരെയും കൈയ്യിലെടുത്ത് മഞ്ജു വാര്യർ… | Manju Warrier Singing Tamil Song

Manju Warrier Singing Tamil Song : മലയാള സിനിമ ആസ്വാദകരുടെ സ്വകാര്യ അഹങ്കാരവും ഇൻഡസ്ട്രിയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവുമുള്ള താരമാണല്ലോ മഞ്ജുവാര്യർ. തന്റെ പതിനേഴാം വയസ്സിൽ തന്നെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് മലയാള സിനിമ ലോകത്തിലെ നായിക നിരയിലെ നട്ടെല്ലായി മാറുകയായിരുന്നു. സാക്ഷ്യം എന്ന മോഹൻ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മാത്രമല്ല മോഹൻലാൽ അടക്കമുള്ള പ്രമുഖരുടെ നായികയായി അഭിനയിച്ച പല സിനിമകളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ഒരു അഭിനേത്രി എന്നതിലുപരി സിനിമാ ലോകത്തും പുറത്തുമുള്ള നിരവധി പേരുടെ ഊർജ്ജമായി മാറാനും അതു വഴി നിരവധി ആരാധകരെ സമ്പാദിക്കാനും താരത്തിന് ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചിരുന്നു. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും നിമിഷനേരം കൊണ്ട് ആരാധകർക്കിടയിലും ഫാൻസ് ഗ്രൂപ്പുകൾക്കിടയിലും വൈറലായി മാറാറുണ്ട്.

കളികൾ ഇനി അടുത്ത ലെവലിലേക്ക്..!! തമിഴ് പാട്ട് പാടി എല്ലാവരെയും കൈയ്യിലെടുത്ത് മഞ്ജു വാര്യർ...
കളികൾ ഇനി അടുത്ത ലെവലിലേക്ക്..!! തമിഴ് പാട്ട് പാടി എല്ലാവരെയും കൈയ്യിലെടുത്ത് മഞ്ജു വാര്യർ…

എന്നാൽ ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളിലൊന്നായ “ജാക് ആൻഡ് ജിൽ” എന്ന സിനിമയിലെ വൈറൽ ഗാനമായ “കിം കിം കിം” എന്ന പാട്ടിന് തമിഴ് ഭാഷയിൽ ഈണമിട്ട് ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. കാളിദാസ് ജയറാം, മഞ്ജുവാര്യർ എന്നിവരെ മുഖ്യ കഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഈയൊരു ചിത്രത്തിലെ ഗാനം നേരത്തെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിയിരുന്നു.

അതിനാൽ തന്നെ ഈ വൈറൽ ഗാനത്തിന്റെ തമിഴ് വേർഷനുമായി മഞ്ജുവാര്യർ എത്തിയപ്പോൾ സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഇത് വളരെയേറെ തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ. താരത്തിന്റെ ഈയൊരു ഗാനാലാപന വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടിയതോടെ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.