അജിത്തിനോട് ഒപ്പമുള്ള യാത്ര അനുഗ്രഹമായി!! പുതിയ തുടക്കത്തിന്റെ ആദ്യപടി വെച്ച് മഞ്ജു വാര്യർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… | Manju Warrier Got Two Wheeler Driving Licence News Viral Malayalam

Manju Warrier Got Two Wheeler Driving Licence News Viral Malayalam : തമിഴ് സൂപ്പർ താരം തല അജിത്തിനൊപ്പം ബൈക്ക് റാലിക്ക് പോയ വിശേഷങ്ങള്‍ നടി മഞ്ജു വാര്യര്‍ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതോടൊപ്പം തനിക്ക് ബൈക്ക് ഓടിക്കാനുള്ള ആഗ്രഹവും താരം തുറന്നു പറഞ്ഞത് വൈറൽ ആയിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്ന വാർത്ത ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു വാര്യര്‍ എന്നതാണ്.

താരം ടെസ്റ്റിന് പങ്കെടുത്തത് എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിന് കീഴിലായിരുന്നു. മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത് തന്റെ പുതിയ ചിത്രമായ ‘ആയിഷ’ റിലീസിന് തയാറെടുക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലാണ്. അജിത്തിനൊപ്പം ഗംഭീര പെര്‍ഫോമന്‍സുമായാണ് മഞ്ജു ‘തുനിവ്’ എന്ന ചിത്രത്തിൽ എത്തിയത്. ആക്ഷന്‍ രംഗങ്ങളിലെ താരത്തിന്റെ പെര്‍ഫോമന്‍സ് വലിയ രീതിയിലുള്ള ശ്രദ്ധ നേടിരുന്നു.

തുനിവിന്റെ ഷൂട്ടിംഗിനിടെ അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയ ചിത്രങ്ങള്‍ മഞ്ജു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. അജിത്ത് സാര്‍ ബൈക്ക് റാലിക്ക് വിളിച്ചപ്പോള്‍ വിശ്വസിക്കാന്‍ പോലും പറ്റിയില്ല എന്നാണ് താരം പറഞ്ഞത്. ഒരു ഭംഗിക്ക് വിളിച്ചതാവും എന്ന് അപ്പോൾ തോന്നി. അതുകേട്ട് ചാടി പുറപ്പെട്ടാല്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായേക്കുമോ എന്നു പോലും ചിന്തിച്ചിരുന്നു. ഒടുവില്‍ യാത്രയ്ക്ക് വേണ്ട സന്നാഹങ്ങളൊക്കെ ഒരുക്കി അജിത്ത് സാറിന്റെ മെസേജ് വന്നപ്പോളാണ് തനിക്ക് അത് വിശ്വാസമായത്.

പണ്ട് കണ്ട കാഴ്ചകള്‍ മാറി മറിഞ്ഞത് കണ്ടതായിരുന്നു ഈ ബൈക്ക് റൈഡില്‍ ആകര്‍ഷിച്ചത് എന്നാണ് മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയിൽ മഞ്ജു വാര്യർക്ക് പുറമെ രാധിക, സജ്ന, പൂർണിമ, ലത്തീഫ, സലാമ, ജെന്നിഫർ, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയ താരങ്ങൾ ആണ് ആയിഷയിലുള്ളത്. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്തത്.

Rate this post