പണ്ടേ പാരയായിരുന്നില്ലേ!? മഞ്ജുവിനോട് പ്രതികാരം ചെയ്ത് മധു വാര്യര്‍; ചേട്ടനെ വെല്ലുവിളിച്ച് സൈക്കിൾ ചവിട്ടിയപ്പോൾ വീഡിയോ വൈറൽ… | Manju Warrier Cycling Video Viral Malayalam

Manju Warrier Cycling Video Viral Malayalam : മലയാള സിനിമ താരങ്ങളിൽ ഇപ്പോൾ ഏറ്റവും അധികം പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റുന്ന താരമാണ് മഞ്ജുവാര്യർ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സ്ത്രീകൾക്ക് എന്നും ഒരു ഇൻസ്പിരേഷൻ ആയാണ് മഞ്ജുവിനെ കാണുന്നത്. അതുകൊണ്ടുതന്നെ മഞ്ജു പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. യുവജനോത്സവ വേദികളിൽ നിന്നുമാണ് മഞ്ജു വാര്യർ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്.

ദിലീപുമായുള്ള വിവാഹം വരെ സിനിമ മേഖലയിൽ സജീവസാന്നിധ്യമായിരുന്നു മഞ്ജു. അതിനുശേഷം തന്റെ കുടുംബത്തിനുവേണ്ടി കരിയർ മാറ്റി വയ്ക്കുകയും പിന്നീട് നിരവധി കാലങ്ങൾക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇപ്പോൾ താരത്തിന്റേതായ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ പല ചിത്രങ്ങളിലും താരം നായികയായി പ്രേക്ഷകർക്ക് മുൻപിൽ എത്തുകയും ചെയ്തു.

ഇപ്പോഴിതാ മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. മഞ്ജു വളരെ പതുക്കെ സൈക്കിൾ ചവിട്ടുന്ന ഒരു വീഡിയോ ആണിത്. ഏട്ടൻ സഹോദരി ബന്ധങ്ങളിൽ ഉണ്ടാകുന്ന പോലെയുള്ള കുട്ടിക്കുറുമ്പുകളും വഴക്കുകളും ഇവരുടെ ജീവിതത്തിലും ഉണ്ടാകാറുണ്ട്. അതിൽ ചിലതെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടാറുണ്ട്.കുട്ടിക്കാലം മുതൽ തന്നെ അനിയത്തി തനിക്ക് നല്ലൊരു പാരയായിരുന്നു എന്ന് മധു ഇതിനുമുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. മഞ്ജുവിനെ ട്രോളി കൊണ്ടാണ് മധു ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ചേർത്തുകൊണ്ടാണ് മഞ്ജുവിന്റെ വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ട്രോളുന്ന ഒരു ചേട്ടൻ നിങ്ങൾക്ക് ഉണ്ടായാൽ ഇതുതന്നെയാകും അവസ്ഥ എന്നാണ് മഞ്ജു ഇതിനെതിരെ പ്രതികരിച്ചത്. അഭിനയത്തിലൂടെയാണ് മധുവാര്യരും സിനിമയിൽ എത്തിയത് എങ്കിലും അഭിനയത്തേക്കാൾ ഏറെ സംവിധാനത്തിലാണ് മധുവിന് താല്പര്യം. ലളിതം സുന്ദരം എന്ന ചിത്രത്തിലെ സംവിധാനത്തിലൂടെ സംവിധായകൻ ആവുക എന്ന മധുവിന്റെ ആഗ്രഹം സാക്ഷാത്കരിക്കുകയായിരുന്നു.

Rate this post