ആഗ്രയിൽ നിന്നും പിഷുവിന് ഒരു ആഗ്രഹം!! പക്ഷെ അതെടുത്ത് ഇൻസ്റ്റയിൽ ഇട്ടത് അത്യാഗ്രഹം എന്ന് ആരാധകർ… | Manju Warrier Capturing Ramesh Pisharody Andnd Wife Photography At Taj mahal Malayalam

Manju Warrier Capturing Ramesh Pisharody Andnd Wife Photography At Taj mahal Malayalam : മലയാള ചലച്ചിത്ര സംവിധായകൻ, നടൻ , കോമഡി സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യം എന്നിങ്ങനെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് രമേശ് പിഷാരടി. രമേശിന്റെ ഓരോ സ്റ്റേജ് ഷോകളും കണ്ട പ്രേക്ഷകന് പൊട്ടിച്ചിരിക്കാതെ ആ രംഗം കണ്ടു തീർക്കാൻ ആവില്ല. എത്ര പ്രധാന കാര്യമാണെങ്കിലും അതിനെ ഒരു നർമ്മത്തോടെ അവതരിപ്പിക്കുന്ന രമേഷ് പിഷാരടിയെ എല്ലാ പ്രേക്ഷകർക്കും ഇഷ്ടമാണ്.
വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ രമേഷ് പിഷാരടി ജനഹൃദയങ്ങൾ കീഴടക്കി എന്ന് പറയാം. നസ്രാണി ,പോസിറ്റീവ്, കപ്പൽ മുതലാളി , മഹാരാജ ടാക്കീസ് കില്ലാടി രാമൻ ,വീരപുത്രൻ ,കള്ളന്റെ മകൻ,ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ,മാന്ത്രികൻ, സെല്ലുലോയിഡ് ,ഇമ്മാനുവൽ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, സലാല മൊബൈൽസ്,അവരുടെ വീട് ,പെരുച്ചാഴി എന്നീ ചിത്രങ്ങളിലാണ് താരം പ്രധാനമായും വേഷമിട്ടിട്ടുള്ളത്.
സിനിമകളിലും ടെലിവിഷൻ ഷോകളിലും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യം എന്നതുപോലെ തന്നെ രമേഷ് പിഷാരടി സമൂഹ മാധ്യമങ്ങളിലെയും സജീവ സാന്നിധ്യമാണ്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താരം തന്റെ ഭാര്യയോടൊപ്പം ഉള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.
സൗമ്യയാണ് താരത്തിന്റെ ഭാര്യ. ഇവർക്ക് ഒരു മകൾ ആണുള്ളത് .മകളുടെ പേരാണ് പൗർണമി. സൗമ്യയെ ചേർത്തുപിടിച്ച് താജ്മഹലിനു മുന്നിൽ നിൽക്കുന്ന രമേഷ് പിഷാരടിയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിന് താഴെ ആഗ്രഹം എന്ന് മാത്രമാണ് താരം അടിക്കുറിപ്പ് എഴുതിയിട്ടുള്ളത്. ഈ ചിത്രം പകർത്തിയിരിക്കുന്നത് പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരാണ്.താജ്മഹലിനെ മുന്നിൽ വച്ചുള്ള ഒരു ഫോട്ടോ മഞ്ജുവും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram