കുടുക്കി… തിമിർത്തു… കലക്കി!! മഞ്ജുവിന്റെ പാട്ടിന് ഭാവനയുടെ ഡാൻസ്; കൂളിംഗ് ഗ്ലാസ് വെച്ച് പൊളിച്ചടക്കി ലേഡീസ്… | Manju Warrier And Bhavana Video Goes Viral Malayalam

Manju Warrier And Bhavana Video Goes Viral Malayalam : മഞ്ജു വാര്യർ നായികയായെത്തിയ ചിത്രം ആയിഷ തിയേറ്ററിൽ എത്തി. ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കലും നായിക മഞ്ജു വാര്യരും സംഗീത സംവിധായകൻ ജയചന്ദ്രനും നിലമ്പൂർ ആയിഷയ്ക്കൊപ്പം തീയറ്ററിൽ എത്തിയിരുന്നു. ആയിഷ നിലമ്പൂർ ആയിഷയുടെ ജീവിതകഥയുമായി സാമ്യം പുലർത്തുന്ന ചിത്രമാണ്.

ആമീർ പള്ളിക്കൽ സംവിധാനം ചെയ്ത ഈ ചിത്രം, സാങ്കൽപ്പികമായ ഒരു ലോകത്ത് നിലമ്പൂർ ആയിഷയുടെ ജീവിത അനുഭവങ്ങളെ സിനിമാറ്റിക്കായി അവതരിപ്പിച്ചിരിക്കുകയാണ്. സിനിമ വാൻ വിജയമായതോടെ മഞ്ജു വാര്യരും വളരെ സന്തോഷത്തിലാണ്. എന്നാൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത് മലയാളത്തിന്റെ പ്രിയ നടി ഭാവന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് വീഡിയോ ആണ്. വീഡിയോയിൽ മഞ്ജു വാര്യരും ഭാവനയെയും കാണാം. മഞ്ജു വാര്യരോടൊത്ത് കാറിൽ സഞ്ചരിക്കുകയാണ് ഭാവന. വീഡിയോയിൽ വളരെ സന്തോഷത്തിൽ ചെറുപുഞ്ചിരിയോടെ ഭാവനയും കാറിൽ പാട്ടും വെച്ച് യാത്ര ചെയ്യുകയാണ്.

ആയിഷ ഇൻ തീയറ്റർ എന്ന് വിഡിയോയ്ക്ക് ചുവടെ ക്യാപ്ഷൻ നൽകിയിട്ടുണ്ട്. തരത്തിന്റെ പുതിയ ചിത്രത്തിലെ “കണ്ണില് കണ്ണില്” എന്ന പാട്ട് വെച്ചാണ് സ്റ്റോറി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവ സാന്നിധ്യമാണ് ഭാവന. മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. ഏറെ നാളുകൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരം ഇപ്പോൾ. ന്റിക്കാക്കാക്കൊരു പ്രേമുണ്ടായിരുന്നു എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്.

മുൻപ് മഞ്ജു വാര്യർ കസേരയിൽ ഇരിക്കുന്ന രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുന്ന് കാണാൻ പഠിച്ചു, എല്ലാത്തിനും പ്രതികരണത്തിന്റെ ആവശ്യമില്ല എന്നാണ് മഞ്ജു വാര്യർ കസേരയിൽ ഇരുന്നുകൊണ്ടുള്ള സെൽഫി പങ്കുവച്ച് ചുവടെ കുറിച്ചത്. ഈ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ്മായി രംഗത്ത് വന്നത്. ഇതിനു പിന്നാലെ മഞ്ജു വാര്യരെ അനുകരിച്ചുകൊണ്ട് ഭാവന ഫോട്ടോ പങ്കുവച്ചിരുന്നു. മഞ്ജു ഇരുന്ന അതേ കസേരയിൽ നിന്നുള്ളതായിരുന്നു ഭാവനയുടെ സെൽഫിയും. അതേ സ്ഥലം, അതേ കസേര എന്ന ഹാഷ്ടാ​ഗും ഈ പോസ്റ്റിനൊപ്പം ചേർത്തിരുന്നു.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon👸🏻❤️‍🔥 (@bhavzholics_)

Rate this post