നിങ്ങൾ നിങ്ങളായിരിക്കുന്നതിനു നന്ദി!! മഞ്ജുവിന് ജീവിത അനുഭവങ്ങൾ പകർന്ന് നൽകി തല അജിത്ത്; ചിത്രങ്ങൾ വൈറൽ… | Manju Warrier And Ajith Kumar Together Latest Photos Goes Viral Malayalam
Manju Warrier And Ajith Kumar Together Latest Photos Goes Viral Malayalam : മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമായ ‘തുനിവ്’ ബുധനാഴ്ച്ച തിയേറ്ററുകളിൽ എത്തിയത്. പൊങ്കൽ ചിത്രമായി എത്തിയ തുനിവിൽ അജിത് ആണ് നായകനായി എത്തിയത്. അജിത്തിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ മഞ്ജു തന്റെ അഭിമുഖങ്ങളിൽ ഇടക്ക് പങ്കുവച്ചിരുന്നു. അജിത്തിന് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്യുകയാണ് മഞ്ജു വാര്യർ ഇപ്പോൾ.
“നിങ്ങൾ നിങ്ങളായിരിക്കുന്നതിനു നന്ദി” എന്നാണ് ചിത്രങ്ങൾക്ക് മഞ്ജു ക്യാപ്ഷൻ നൽകിയത്. തുനിവ് ഷൂട്ടിനിടെ അജിത്തിനും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്രയും നടത്തിയിരുന്നു മഞ്ജു വാര്യർ. “ബൈക്ക് ട്രിപ്പ്സ് വളരെ അധികം ഇഷ്ടപ്പെടുന്ന താരമാണ് നടൻ അജിത്ത് സർ. ഒരു ദിവസം അദ്ദേഹം വന്ന് ട്രിപ്പ് പോകുന്ന കാര്യം എന്നോട് പറയുകയായിരുന്നു. ഞങ്ങളുടെ ഒപ്പം വരുന്നുണ്ടോ എന്നും ചോദിച്ചു.

എന്നാൽ വെറുതെ ചോദിച്ചത് ആണെന്നാണ് ഞാൻ വിചാരിച്ചത് പക്ഷെ ബൈക്കും മറ്റും റെഡി ആയപ്പോൾ സാർ വന്ന് ഈ ദിവസം പോകാമെന്നും പറഞ്ഞു” താരം ഓർത്തെടുക്കുകയായിരുന്നു. അജിത്തിനോട് വളരെ അടുത്തു നിൽക്കുന്നവർ മാത്രം ഉൾപ്പെട്ട ആ ട്രിപ്പിൽ താനും ഉണ്ടായതിൽ സന്തോഷം തോന്നി എന്നാണ് മഞ്ജു പറയുന്നത്. കാറിൽ മുൻപ് ഞങ്ങൾ ആ വഴിയിൽ യാത്ര ചെയ്തിട്ടുണ്ട് എങ്കിലും ബൈക്കിൽ പോയത് വളരെ പ്രത്യേക അനുഭവമായിരുന്നു.
കൂടാതെ ടെന്റിലും പകുതി പണി തീർന്ന ഹോട്ടലിലുമൊക്കെയാണ് ഞങ്ങൾ താമസിച്ചത്. ആദ്യത്തെ ദിവസം എനിക്ക് നല്ല ശരീരം വേദന ഉണ്ടായിരുന്നു. പിന്നീട് ഞാൻ ഓക്കെ ആവുകയായിരുന്നു.” വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് തുനിവ് എച്ച് വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തുനിവി’ന് നല്ല പ്രതികരണമാണ് ഇപ്പോൾ തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ അജിത്തിന് ഒപ്പം മഞ്ജുവും തിളങ്ങി നിൽക്കുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.